Latest News

ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തി

പയ്യന്നൂര്‍: സര്‍വ്വീസ് പ്രൊജക്ടിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പെരുമ്പ ലയണ്‍സ് ക്ലബ്ബ് റെയില്‍വെ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ബോര്‍ഡുകളും കോച്ച് ഐഡന്റിഫിക്കേഷന്‍ ബോര്‍ഡുകളും വീല്‍ചെയറും നല്‍കി. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡണ്ട് കെ. നാസിമിന്റെ അധ്യക്ഷതയില്‍ കെ.യു വിജയന്‍, കെ. അശോകന്‍, പി.പി. നാസര്‍, എം.എം. വി ഇക്ബാല്‍, സ്റ്റേഷന്‍ മാനേജര്‍, പ്രതാപ് രാജന്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. വി. ബാലന്‍ സ്വാഗതവും റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment