Latest News

ജില്ലാ ചില്‍ഡ്രന്‍സ് ചാമ്പ്യന്മാര്‍

 പയ്യന്നൂര്‍: ഡയേഴ്‌സ് ധര്‍മ്മടം ചെസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലായാട് യൂനിവേഴ്‌സിറ്റി കാമ്പസ്സില്‍ വെച്ച് നടന്ന കണ്ണൂര്‍ജില്ലാ ചില്‍ഡ്രന്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ് വിഭാഗത്തില്‍ അമല്‍റൂസി, കൃഷ്ണനാനന്ദ്, ഷിനില്‍പി, സാവന്ത് കൃഷ്ണ എന്നിവരും ഗേള്‍സ് വിഭാഗത്തില്‍ ശ്രീനിഥി സി.വി, യുപ്ത വി, നിയ.എസ്.രെ, വേദ രവീന്ദ്രന്‍ തുടങ്ങിയവര്‍ അണ്ടര്‍ 13,11,9, 7 വിഭാഗത്തില്‍ യഥാക്രമം ചാമ്പ്യന്മാരായി.
നെയ്ക്കജ് എ.കെ, ലെവന്‍ കെ., ശിവനന്ദ്, ശ്രീജിത്ത്, ജീവന്‍ ജെയിംസ്, സ്വരൂപ ഇ.ടി, നിയ എസ്, നിവേദിത രവീന്ദ്രന്‍ തുടങ്ങിയവര്‍ യഥാക്രമം രണ്ടാം സ്ഥാനം നേടി. ഇവര്‍ സംസ്ഥാന ചില്‍ഡ്രന്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് ബേബി വി.പി, ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സി. മോഹന്‍വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ഡോ. ഗ്രിഗറി, പി.വി പ്രദീപ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. രവീന്ദ്രന്‍വി, സജ്ജീവന്‍തുടങ്ങിയവര്‍ സംസാരിച്ചു. വി.വി. ബാലറാം സ്വാഗതവും പി. കരുണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment