Latest News

എന്ന് തീരും ഈ പൊതുജനദ്രോഹം....?

നഗരപരിഷ്‌കരണവും റോഡ് വികസനവും മെക്കാഡം ടാറിംഗുമെല്ലാം നല്ല നടപടികള്‍ തന്നെയാണ്. അതിന് തുനിഞ്ഞിറങ്ങിയ നഗരസഭയേയും ഇതര വകുപ്പുകളും അങ്ങേയ റ്റം അഭിനനന്ദനമര്‍ഹിക്കുന്നു
എന്നാല്‍ അതിനുവേണ്ടി എത്രനാള്‍ പാവം പൊതുജനങ്ങളും വഴിവാണിഭക്കാരും നഗരത്തിലെ ചെറുതും വലുതുമായ കച്ചവടക്കാരും പൊറുതുമുട്ടുണം? ഒകടോബറിലാണ് പഴയ അഴു(ഒഴു)ക്കുചാല്‍ പൊളിച്ചുമാറ്റി പുതിയതുപണിയാ ന്‍ തുടങ്ങിയത്. ഒരുമാസം കൊണ്ട് ഇതിന്റെ പണി ഏതാണ്ട് പൂര്‍ത്തിയാകുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. റോഡിന് അല്‍ പം വീതി കിട്ടുമെന്ന നേട്ടമുണ്ടെങ്കിലും പുറന്തള്ളിയ മാലി ന്യം ഉണങ്ങി പൊടിപാറുന്നതു നിമിത്തം യാത്രക്കാര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും അനുഭവിക്കേണ്ടിവരുന്ന ദുരി തം വളരെ വലുതാണ്. പലവിധ മാരക രോഗങ്ങള്‍ക്കും അതുവഴിവെക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
റോഡരുകിലെ കച്ചവടക്കാരുടെയും വഴി വാണിഭക്കാരുടെയും പ്രത്യേകിച്ച് ഹോട്ടലും ലോഡ്ജും ഏറെ ബുദ്ധിമുട്ടുകയാണ്. ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള മലിനജലമുള്‍പ്പെടെ ഒഴുക്കുചാല്‍ വഴിയാണ് ഒഴുക്കികൊണ്ടിരുന്നത്. ഒഴുക്കുചാല്‍ ബ്ലോക്കായതോടെ പല ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയുമുണ്ടായി.
റോഡിന്റെ മെക്കാഡം ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ 2016 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞുകേട്ടതെങ്കിലും 2017 ഫിബ്രവരി മാസം തീരാറായിട്ടും ഓവു ചാലിന്റെ പണിപോലും പൂര്‍ത്തിയാകാത്തത് പൊതുജനങ്ങളിലും റിക്ഷാഡ്രൈവര്‍മാരിലും കച്ചവടക്കാരിലും ആശങ്കയുണര്‍ത്തുകയാണ്. എന്നു തീരും ഈ പൊതുജനദ്രോഹമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

No comments:

Post a Comment