Latest News

ഒ എന്‍ വി അനുസ്മരണം നടത്തി

തൃക്കരിപ്പൂര്‍ : മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും ആയി രുന്ന ഒ എന്‍ വി യുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം തൃക്കരിപ്പൂര്‍ യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു. യുവകലാ സാഹിതി സംസ്ഥാന കമ്മറ്റി അംഗം പപ്പന്‍ കുഞ്ഞിമംഗ ലം അനുസ്മരണ പ്രഭാഷണം നടത്തി .ഷാജഹാന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു .ഒഎന്‍ വിയുടെ ഇന്ദീവരത്തിലെ എഴുത്തു മു റിയും പഠന മുറിയുംസംരക്ഷിക്കുന്നതിന്‌നടപടിയുണ്ടാകണ മെന്ന് പപ്പന്‍ കുഞ്ഞിമംഗലം ആവശ്യപ്പെട്ടു. ഉദിനൂര്‍ സുകുമാരന്‍, എം ഗം ഗാധരന്‍, പി.കുഞ്ഞമ്പു , ഇ .രാഘവന്‍ മാസ്റ്റര്‍, പി.രാജ േഗാപലാന്‍, പി രാമകൃഷ്ണന്‍, എം പി ബിജീഷ് , ഗംഗാധരന്‍ ഇടയി ലക്കാട്, കെ സുജിത്ത് എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment