Latest News

വീടുവിട്ട യുവതി കാമുകനൊപ്പം തിരിച്ചെത്തി

പയ്യന്നൂര്‍: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതി ഇന്ന്‌രാ വി ലെ കാമുകനോടൊപ്പം തിരിച്ചെത്തി. കോറോം മുത്തത്തിയിലെ ഇരുപതുകാരിയെയാണ് ഇക്കഴി ഞ്ഞ ഒനിന്ന് ഉച്ചയ്ക്ക് ശേഷം കാ ണാതായത്.
വീട്ടുസാധനങ്ങള്‍ വാങ്ങാനായിസ്‌കൂട്ടറില്‍ കടയിലേക്ക് പോ യ യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ കോത്തായിമുക്കിലെ ഒരു കടയ്ക്ക് സമീപ ത്ത് നിര്‍ത്തിയിട്ട നിലയില്‍ ക ണ്ടെത്തിയതിനെ തുടര്‍ന്ന് പി താ വ് പയ്യന്നൂര്‍ പോലീസീല്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് അ ന്വേഷിക്കുന്നതിനിടെ യുവതി വെ ള്ളൂര്‍ സ്വദേശിയും വിദേശത്ത് ജോലി ചെയ്യുന്ന ഇരുപത്തിമൂന്നുകാരനായ യുവാവിനോടൊപ്പം ഇന്ന് രാവിലെ നാട്ടിലെത്തുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്ന ഇവര്‍ പോലീസ് അ ന്വേഷണം നടക്കുന്നുണ്ടെന്നറി ഞ്ഞ് തിരിച്ച് പയ്യന്നൂരിലെത്തുകയായിരുന്നു. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment