Latest News

പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുടക്കുന്നു

പയ്യന്നൂര്‍:കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളുടെ പണം കൊള്ളയടിച്ചപ്പോള്‍ സംസ്ഥാനത്ത് പിണറായിയുടെ ഗവണ്‍മെന്റ് ജനങ്ങളുടെ അന്നം മുടക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ടും യു.ഡി.എഫ് വടക്കന്‍ മേഖലാ ജാഥയുടെ ക്യാപ്ടനുമായ എം.എം. ഹസ്സന്‍അഭിപ്രായപ്പെട്ടു.
 'പണമില്ല, പണിയില്ല, അരിയില്ല, കുടിവെള്ളവുമില്ല' എന്ന മുദ്രാവാക്യവുമയര്‍ത്തി യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ജാഥയ്ക്ക് പയ്യന്നൂര്‍ മണ്ഡലത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, അബ്ദുള്‍ഖാദര്‍ മൗലവി, സി.എ അജീര്‍, വടകര വിജയന്‍, ശരത്ചന്ദ്രപ്രസാദ്, കെ.സി.ജോസഫ് എം.എല്‍.എ, മുന്‍മന്ത്രി കെ.പി. മോഹനന്‍, കെ. സുരേന്ദ്രന്‍, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. 

No comments:

Post a Comment