Latest News

കാഴ്ചക്കാരുടെ മനം കവര്‍ന്ന് പ്രമീഷിന്റെ ഒറ്റക്കോലം

കടന്നപ്പള്ളി : ഭക്തിയും സാഹസികതയും വിസ്മയവും സമ്മാനിച്ച് പതിനെട്ടുകാരന്‍ പ്രമീഷ് കെട്ടിയാടിയ ഒറ്റക്കോലം കണ്ടു നിന്ന ആയിരങ്ങളുടെ മനം കവര്‍ന്നു. കടന്നപ്പള്ളി പോത്തേര തറവാട് ക്ഷേത്രമായ കേളോത്തറ ഭഗവതീ ക്ഷേത്രത്തിലാണ് ഒറ്റക്കോലം അഥവാ തീ ചാമുണ്ഡിയുടെ അഗ്‌നിപ്രവേശം കാഴ്ചക്കാരുടെ മുക്തകണ്ഡം പ്രശംസക്ക് പാത്രമായത്. പ്രമീഷിന്റെ തീചാമുണ്ഡിയുടെ തോറ്റവും മറ്റൊരു വിസ്മയ പ്രകടനമായി മാറി.
കടന്നപ്പള്ളി കിഴക്കേക്കരയിലെ തെയ്യം കലാ കുടുംബത്തിലെ കെ.പി.മനോജ് കു മാറിന്റേയും പ്രസന്നയുടേയും മകന്‍ പ്രമീഷാണ് തന്റെ കന്നി ഒറ്റക്കോലത്തിലൂടെ കാഴ്ചക്കാരുടെ ഹൃദയം കവര്‍ ന്നത്.പുളിമരവും ചെമ്പകവും കൊണ്ടൊരുക്കിയ പടുകൂറ്റന്‍ മേലേ രിക്കനലുകളിലേക്ക് പുതുക്കക്കാരന്റെ പരിഭ്രമങ്ങളേതുമില്ലാതെ പ്രമീഷ് നിര്‍ത്താതെ കുതിച്ചു ചാടി. ഐ.ടി.ഐ. വിദ്യാര്‍ത്ഥിയാണ് പ്രമീഷ്. സഹോദരന്‍ പ്രജീഷും തെയ്യം കലാരംഗത്ത് സക്രിയ സാന്നിധ്യമാണ്.

No comments:

Post a Comment