Latest News

സെല്‍ഫി:അധ്യാപിക അപമാനിച്ചു: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കൂത്തുപറമ്പ്: അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ ത്ഥി ആത്മഹത്യ ചെയ്തു. സനാഥാണ് ആത്മഹത്യചെയ്തത് മമ്പ റത്താണ് സംഭവം്.സഹപാഠികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത തിന് അധ്യാപിക അപമാനിച്ചതാണ് സനാഥിന്റെആത്മഹത്യക്ക് കാര ണമായതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സെല്‍ഫിയില്‍ ഉള്‍ പ്പെട്ടതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ അധ്യാ പകര്‍ നോക്കിനില്‍ക്കെ സനാഥിനെ കൈയേറ്റം ചെയ്യ്തിരുന്നു. ഇ ക്കാര്യത്തില്‍ ബാലാവകാശ കമ്മിഷനും ഡിജിപിക്കും മാതാപി താ ക്കള്‍ പരാതി നല്‍കി.സ്‌കൂളില്‍നിന്ന്പുറത്താ ക്കിയ തിനാല്‍ ദിവസ ങ്ങളോളം സനാഥിന് ക്ലാസില്‍ കയറാനായി രുന്നില്ല. ഇക്കാര്യങ്ങളൊ ന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നതുമില്ല. അധ്യാപിക വിളിച്ചു വരുത്തിയത നുസരിച്ച് സ്‌കൂളിലെത്തിയ പെണ്‍ കുട്ടിയുടെരക്ഷിതാ ക്കള്‍ തങ്ങള്‍ ക്ക് മുന്നില്‍വെച്ച് സനാഥിനെ പിടി ച്ചുതള്ളിയതായി പ്രിന്‍സിപ്പാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്.

No comments:

Post a Comment