Latest News

കവ്വായിക്കായലിലൂടെ യാത്രയും മാധ്യമ പ്രവര്‍ത്തകരുടെ ക്യാമ്പും

 തൃക്കരിപ്പൂര്‍: കവ്വായിക്കായലിലൂടെ യാത്ര ചെയ്ത് സംഘടനയുടെ ക്യാമ്പ് നടത്തി തൃക്കരിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ. തങ്ങളുടെ തിരക്കിനിടയിലും സംഘടനാ ബോധം ഓര്‍മപ്പെടുത്തി തൃക്കരിപ്പൂര്‍ പ്രസ് ഫോറം അംഗങ്ങളാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കവ്വായിക്കായിലെ ഓളപ്പരപ്പില്‍ ഹൌസ് ബോട്ടില്‍ ചിലവഴിച്ചത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്താനും ജനറല്‍ ബോ ഡിയോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു. പലപ്പോഴും സംഘ ടനാ യോഗങ്ങള്‍ക്കിടയില്‍ പോലും വാര്‍ത്തകളുടെ തിരക്കുകള്‍ കൊ ണ്ട് മുഴുമിപ്പിക്കാന്‍ കഴിയാത്ത ഏറെ കാര്യങ്ങള്‍ മാധ്യമ പ്രവര്‍ ത്ത കരുടെ കൂട്ടായ്മയില്‍ അംഗീകാരവും നല്‍കാന്‍ ഒരു പകല്‍ (രാവി ലെ എട്ടു മുതല്‍ വൈകുന്നേരം നാലുമണി വരെ) നടന്ന യോഗ ത്തിലൂടെ കഴിഞ്ഞു.
സമൂഹത്തിന് വേണ്ടി രാപകല്‍ ഭേദമന്യേ ഓടിനടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ മാസം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങളും പരസ്പര ചര്‍ ച്ചകളില്‍ അന്തിമ രൂപം നല്‍കി. മാധ്യമ പ്രവര്‍ത്തകരുടെ കലാസാം സ്‌കാരിക പരിപാടികളും നടന്നു. നാലു പതീറ്റാണ്ടായി പത്ര പ്രവര്‍ ത്തനം നടത്തി വരുന്ന ചന്ദ്രിക തൃക്കരിപ്പൂര്‍ ലേഖകന്‍ വി ടി ഷാഹുല്‍ ഹമീദിനെയും കേരള നാടന്‍കലാ അക്കാദമിയുടെ പുരസ്‌ക്കാരം നേ ടിയ നെറ്റ് വര്‍ക്ക് ചാനല്‍ ക്യാമറാമാന്‍ തരംഗിണി പ്രഭാകരനെയും അനുമോദിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് പി മഷൂദ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ മാണിയാട്ട് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ഉറുമീസ് തൃക്കരിപ്പൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി പ്രസാദ് നന്ദിയും പറഞ്ഞു.


No comments:

Post a Comment