Latest News

വാഹനാപകടം: പരുക്കേറ്റ ചുമട്ട് തൊഴിലാളി മരണപ്പെട്ടു

 തളിപ്പറമ്പ്: നടന്നുപോകവെ വാഹനമിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്നചുമട്ട്‌തൊഴിലാളി മരണപ്പെട്ടു. തളിപ്പറമ്പ് ഞാറ്റുവയലിലെ കേളോത്ത് പുതിയപുരയില്‍ ആലി(65)യാണ് ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ പരിയാരം മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ മരണപ്പെട്ടത്.
ഇന്നലെ രാത്രി എട്ട് മണിയോടെ സംസ്ഥാനപാതയില്‍ കരിമ്പം താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ശ്രീകണ്ഠാപുരം ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന കെ.എല്‍. 59-എച്ച് 8548 ഓട്ടോടാക്‌സി വാ ഹനം ആലിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച ആലിയെ അടിയന്തിര ശസത്രക്രി യക്ക് വിധേയനാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
നഗരത്തിലെ ആദ്യകാല ചുമട്ടുതൊഴിലാളിയാണ്. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: സാബിറ, ഷമീമ, സഫ്വത്ത്, താഹിറ, ഇര്‍ഷാ ദ്,പരേതനായനിസാര്‍.മരുമ ക്കള്‍: സുബൈര്‍, മന്‍സൂര്‍, റഫീ ക്ക്.
അലിയെഇടിച്ച ശേഷം നിര്‍ത്താ തെപോയ വാ ഹനം പോസ്റ്റ് ഓ ഫീസിന് സമീപം നാട്ടുകാര്‍ പി ന്തു ടര്‍ന്ന് പിടികൂടി. വാഹനം ഓടിച്ച കൊയ്യം സ്വദേശി മഹേഷിന് അപകടത്തില്‍ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് തലക്ക് പരിക്കേ റ്റിരുന്നു. ഇയാള്‍ മദ്യപിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.

No comments:

Post a Comment