Latest News

തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രം കൊടിയേറ്റ മഹോത്സവം നാളെ മുതല്‍ മാര്‍ച്ച് ആറുവരെ

പയ്യന്നൂര്‍: തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രം കൊടിയേറ്റ മ ഹോത്സവം നാളെ മുതല്‍ മാര്‍ച്ച് മൂന്നുവരെ വിവിധ പരിപാടികളോടെ നടക്കും.
ഇന്ന് വൈകുന്നേരം പ്രസാദശുദ്ധി കര്‍മ്മങ്ങള്‍, സഹസ്രദീപാലങ്കാരം, നിറമാല തിരുവത്താഴ പൂജ.
നാളെ രാവിലെ ബിംബശുദ്ധികര്‍മ്മങ്ങള്‍, ഉച്ചപൂജ, വൈകു ന്നേരം അഞ്ച് മണിക്ക് കേളി, ദീ പാരാധന, ആചാര്യവരണം, മുളയിടല്‍ സഹസ്രദീപാലങ്കാരം, രാത്രി എട്ട് മണിക്ക് ഉത്സവ കൊടിയേറ്റം, നിറമാല, തിരുവത്താഴ പൂജ ശ്രീഭൂതബലി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ നാല് മണി മുതല്‍ നി ര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, ഉഷഃപൂജ, ശ്രീഭൂതബലി, മുളപൂജ, നവകം, ഉച്ചപൂജഎന്നിവ നടക്കും.
വൈകുന്നേരം അഞ്ച് മണി മുതല്‍ കേളി, തായമ്പക, ദീപാരാധന, സഹസ്രദീപാലങ്കാരം, നിറമാല, കാഴ്ചശീവേലി, ആനപ്പുറന്നെഴുന്നള്ളത്ത്, തിടമ്പ് നൃ ത്തം, മുളപൂജ, തിരുവത്താഴ പൂജ, ശ്രീഭൂതബലി എന്നിവ നടക്കും.
ഇരുപത്തിയേഴിന് തിങ്കളാഴ്ച ഉപാസന മൂര്‍ത്തി സ്ഥാനത്ത് വി ശേഷാല്‍ പൂജകള്‍, ഇരുപത്തിയെട്ടിന് ചൊവ്വാഴ്ച നവഗ്രഹ പ്രതിഷ്ഠാദിനകര്‍മ്മങ്ങള്‍, മാര്‍ച്ച് ഒന്നിന് ബുധനാഴ്ച ഉത്സവബലി.
രണ്ടിന് വ്യാഴാഴ്ച രാവിലെ ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനകര്‍മ്മങ്ങള്‍, രാത്രി പതിനൊന്ന് മണിക്ക് പള്ളിവേട്ട, പള്ളിക്കുറുപ്പ്.
മൂന്നിന് വെള്ളിയാഴ്ച രാ വിലെ ആറരമണിക്ക് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഷ്ടപദി, തകില്‍ നാദസ്വരം, ഉ ച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നുമണിവരെ ആറാട്ട് സദ്യ, വൈകുന്നേരം അഞ്ച് മണിക്ക് ആറാട്ട് ബലി, വൈകുന്നേരം ആ റരമണിക്ക് പാല്‍ത്തിര പുഴയില്‍ ആറാട്ട്, രാത്രി ഒമ്പത് മണിക്ക് കൊടിയിറക്കല്‍.
നാലിന് ശനിയാഴ്ച കലശപൂജ, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, സമര്‍പ്പണം എന്നിവ നടക്കും. ഉത്സവവാദ്യങ്ങള്‍ പയ്യന്നൂര്‍ പഞ്ചവാദ്യസംഘവും തകില്‍ നാദസ്വരം ധര്‍മ്മപുരി കാമാക്ഷി അമ്മാള്‍ ടെമ്പിള്‍ ആസ്ഥാന വി ദ്വാന്‍ ശ്രീ വെങ്കിടാചലപതി ആ ന്റ് പാര്‍ട്ടി.

No comments:

Post a Comment