Latest News

ഓട്ടോഡ്രൈവറായ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

പയ്യന്നൂര്‍: ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് പ രാതി. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമാ യ എം.സി അബ്ദുള്‍ ഖാദറി(38)നെയാണ് കാണ്മാനില്ലെന്ന് ഭാര്യ രാമന്തളി സ്വദേശിനിയായ യുവ തി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
രാമന്തളിയിലെ ഭാര്യാവീട്ടില്‍ നിന്നും കഴിഞ്ഞ ഇരുപത്തിനാലിന് വൈകുന്നേരം അഞ്ചരമണിയോടെ കൈതക്കാട്ടെ വീട്ടിലെക്കെന്ന് പറഞ്ഞ് പോയ അബ്ദുള്‍ഖാദര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൈതക്കാട് ഓട്ടോഡ്രൈവറായ അബ്ദുള്‍ഖാദര്‍ ഏറെകാലം വിദേശത്ത് ജോലി ചെയ്തിരുന്നു. രാമന്തളി സ്വദേശിനിയെ വിവാഹം കഴിക്കുകയും ഈബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് രാമന്തളിയിലെ വീട്ടില്‍ തി രിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം ചെറുവത്തൂര്‍ കൈതക്കാട്ടെ യുവതിയുമായി അബ്ദുള്‍ ഖാദര്‍ നാടുവിട്ടതായി പോലീസ് സൂചന കിട്ടിയിട്ടുണ്ട്.

No comments:

Post a Comment