Latest News

രാമന്തളിയിലെ മലിനജലം നിവേദനം നല്‍കി

പയ്യന്നൂര്‍: ഏഴിമല നാവല്‍ അക്കാദമയിലെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലം സമീപത്തെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകളില്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നുവരികയും പ്രശ്‌നത്തില്‍ ഇടപെട്ട ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണതലത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രശ്‌നത്തിന് പരിഹാരംകണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തിരമായും പ്രശ്‌ന പ്രദേശം നിയമസഭാ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് ഈ വിഷയത്തില്‍ സര്‍ക്കാര്‍തലത്തില്‍ പരിഹാരമുണ്ടാക്കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഏഴിമല ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, എം.എള്‍.എ എന്നിവര്‍ക്ക് ഏഴിമല ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ നിവേദനം നല്‍കിയതായി സെക്രട്ടറി എന്‍.എ.വി അബ്ദുള്ള അറിയിച്ചു

No comments:

Post a Comment