Latest News

തമിഴ്‌നാട് രക്ഷപ്പെട്ടെന്ന് പനീര്‍ശെല്‍വം

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശി കലയ്‌ക്കെതിരായ വിചാരണ കോടതി വിധി സു പ്രീം കോടതി ശരിവച്ചതോടെ ഒ. പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ലാദം.ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട്‌രക്ഷപ്പെട്ടതായിപനീര്‍ശെല്‍വം പ്രതിക രിച്ചു.ശശികലക്യാമ്പിലുള്ള എംഎല്‍എ മാരി ല്‍ ചിലര്‍ ഒ. പനീര്‍ശെല്‍വത്തിനൊപ്പം വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരു ന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള പനീര്‍ശെല്‍വ ത്തിന്റെ നീക്കത്തിന് വിലങ്ങുതടിയായി നിന്നത് ശശികല യായിരുന്നതിനാല്‍ വിധി പനീര്‍ശെല്‍വ ത്തിന് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

No comments:

Post a Comment