Latest News

നടന്‍ ശ്രീനിവാസന്റെ വര്‍ത്തമാനങ്ങള്‍....

പി.എം. ബാലകൃഷ്ണന്‍

 മകളുടെ വിവാഹത്തിനു ജൈവസദ്യയൊരുക്കിയത് പത്രവാര്‍ത്തയാവുക യും ഫെ യ്‌സ്ബുക്കില്‍ ചര്‍ച്ചയാവുക യും ചെയ്തപ്പോള്‍ പ്രശസ്ത സിനിമാനടനും തിരക്കഥാകൃ ത്തും സംവിധായകനുമായ ശ്രീനിവാസന്‍ അത് ശ്രദ്ധിക്കുകയുണ്ടായി. അപ്പോള്‍ തന്നെ വിളിച്ചു അന്വേഷിക്കുകയും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും അതിനായി വ ന്നു കാണാമെന്നും പറഞ്ഞ താണ്. അതിനുമാത്രം ഗൗരവപ്പെട്ട കാര്യമാണ് ചെയ്തതെ ന്ന ബോധം ഉണ്ടായെങ്കിലും വരവ് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. വരുന്നതിന് തലേന്ന് വൈകുന്നേരം മറ്റൊരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് പ്രൊഡക്ഷന്‍ മാ നേജര്‍ മോഹന്‍രാജിന്റെ ഫോ ണ്‍ വരുന്നത്. നാളെ രാവിലെ സമയമുണ്ടാകുമോ? സാറു വ രുന്നെണ്ടെന്നും പത്ത് മണിക്ക് എത്തുമെന്നും പറഞ്ഞു. ആ ദ്യം ഒന്നും മനസ്സിലായില്ലെങ്കി ലും രാവിലെ ഇതേ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാന്‍ നിശ്ചയിച്ചതിനാല്‍ തിരിച്ചു വിളിക്കാമെന്നു പറയുകയായിരുന്നു. നേര ത്തെ നിശ്ചയിച്ച പരിപാടി മാ റ്റാമെന്നു പറഞ്ഞതിനെ തുടര്‍ ന്ന് തിരിച്ചു വിളിച്ച് ഓക്കെ പറഞ്ഞു. അപ്പോഴും വന്നാല്‍ കാ ണാമെന്നെ വിചാരിച്ചുള്ളൂ. അ തുകൊണ്ടു തന്നെ വരുന്ന വി വരം ആരോടും പറയുകയുണ്ടായില്ല. രാവിലെ ഒമ്പതരമണിക്ക് മോഹന്‍രാജ് വിളിച്ച് പുറപ്പെട്ട കാര്യം പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. പ ത്ത് മണിക്ക് തന്നെ വീട്ടിന്റെ മുന്നിലായി കാര്‍ വന്നു നിന്നപ്പോഴാണ് ഇതൊരു സ്വപ്നമ ല്ലയാഥാര്‍ത്ഥ്യംതന്നെയാ ണെ ന്ന ബോധ്യം വന്നത്. വേഗം ശ്രീനിവാസന്റെ കൈപിടിച്ചു സ്വീകരിച്ചു വീട്ടിന്നകത്തേക്ക് കയറ്റി.മൂത്ത മകള്‍ താനിയ യും ഭാര്യ ലീലയും സ്വീകരി ക്കാനുണ്ടായി.
അകത്ത് കയറി ഇരുന്ന ഉട ന്‍ വളരെ പരിചിതരെന്ന നിലയില്‍ വര്‍ത്തമാനം തുടങ്ങി രണ്ടുപേരും. സിനിമയില്‍ വരുന്നതിനു മുമ്പെ, പയ്യന്നൂര്‍ ഗാ ന്ധിമൈതാനിയില്‍ നാടകം ചെയ്ത കാര്യവും അതു കാ ണാന്‍ കഴിഞ്ഞതും അതിന്റെ പിന്നിലെ പ്രവര്‍ത്തകരെയും തൃക്കരിപ്പൂരിലെ താമസത്തെ യും കുറിച്ചായിരുന്നു ആദ്യ സംസാരം. പിന്നെ ആദ്യ സി നിമയായ 'മണിമുഴക്കം' അ ന്നൂര്‍ കെ.എം.കെ ബെനിഫിറ്റ് ഷോ ആയി നടത്തിയതും സം ഘഗാനം സിനിമ മുതലുള്ള ശ്രീനിവാസനോടുള്ള എന്റെ ഹരം പറഞ്ഞറിയിച്ചു. അങ്ങിനെയുള്ള ഒരാള്‍ എന്നെ തേടിയെത്തിയപ്പോള്‍ സന്തോഷം അങ്ങേയറ്റത്ത് എത്തി നില് ക്കുമ്പോഴും ഒട്ടും വൈകാരികമാകാതെ ബുദ്ധിപരമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു. അതിന്റെ ഇടയില്‍ രാവിലെ വിളിച്ച് അറിയിച്ചതി നെ തുടര്‍ന്ന്, രണ്ടാമത്തെ മക ള്‍ ഡോ. താരിമ ഭര്‍തൃവീട്ടില്‍ നിന്നും എത്തി. അവളെയും താനിയയെയും പരിചയപ്പെ ട്ട ശേഷം വിഷയത്തിലേക്ക് കടന്നു. ആദ്യം ഇളനീര്‍ കുടിക്കാ ന്‍ കൊടുത്തു. അതു കുടിക്ക വെ തന്നെ അദ്ദേഹം വന്ന കാ ര്യം പറഞ്ഞു. പിന്നീടു ചര്‍ച്ച അതായി. ഇത്രയും കൂടുതല്‍ പേര്‍ക്ക് എങ്ങിനെ ജൈവ സ ദ്യ ഒരുക്കാന്‍ സാധിക്കും അ ത് എങ്ങനെസാധി ച്ചു എന്നും അതിനുമാത്രം സാധനങ്ങള്‍ ശേഖരിച്ചതിനെക്കുറിച്ചും അ തിന്റെ സംഘാടനം, പാചകം എന്നിവയായിരുന്നു ആദ്യ സംസാരം. പിന്നെ വിഭവങ്ങ ളെ കുറിച്ച്. ജൈവകര്‍ഷകരി ല്‍ നിന്നും നേരിട്ടു നേരത്തെ അറിയിച്ചു പല സാധനങ്ങ ളും ശേഖരിക്കുകയായിരുന്നു ചെയ്തത്. കര്‍ഷകനു അവര്‍ ആവശ്യപ്പെട്ട ന്യായവില കൊ ടുത്തായിരുന്നു സാധനങ്ങള്‍ വാങ്ങിയത്. പ്രത്യേകിച്ചു ഒരു വിലപേശലും ഇല്ലാതെ അ ദ്ധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം കിട്ടണം എന്ന രാ ഷ്ട്രീയബോധം തന്നെയാ യിരുന്നു അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അക്കാര്യം സം സാരിച്ച ശേഷം മെനുവിനെ ക്കുറിച്ചായിരുന്നു സംസാരം. ഒരോ ഇനത്തെക്കുറിച്ചു പറ യുമ്പോള്‍ അതില്‍ എന്തൊ ക്കെ വേണമെന്നും അതിന്റെ ഗുണഗണങ്ങള്‍ എന്തൊക്കെ യാണെന്നും ഒക്കെ ചര്‍ച്ചയില്‍ വന്നു. ഇന്നു വിഷഹാരികളാ യ പാലും പഞ്ചസാരയും വേ ണ്ടതില്ലെന്നും പായസം വേവി ക്കാതെ തന്നെ ഉണ്ടാക്കി രു ചികരമായി നല്കാമെന്നും വേവിക്കാതെ ഉണ്ടാക്കിയ പ ഴം പായസത്തെ കുറിച്ചും, മി ല്‍ക്ക് മെയ്ഡ് ഇല്ലാതെ പായ സമാക്കാമെന്നതും, തേങ്ങാ പാലിന്റെ ഉപയോഗവും പശു വിന്‍ പാല്‍ പാലായിതന്നെ വാങ്ങി തൈരാക്കി കക്കിരിക്ക പച്ചടി ഉണ്ടാക്കുമ്പോള്‍ അതി ന്റെ രുചിയൊന്നു വേറെയാ ണെന്ന കാര്യവും, സലാഡി ന്റെ കൂട്ടിനെക്കുറിച്ചും ചെ റുപയറും കടലയും മുളപ്പിച്ചു ചേര്‍ത്തതും, മുളപ്പിച്ചാല്‍ പോ ഷണം കൂടുമെന്നതും തേങ്ങ ചെര്‍ക്കേണ്ടതും, കാരറ്റ് നുറു ക്കാതെ ചുരണ്ടിയിടേണ്ടതും, പറഞ്ഞു. സ്ഥിരം കാണുന്ന പ രിപ്പു കാബേജ് വറവിനു പ കരം കിഴങ്ങ് ഭക്ഷണത്തിന്റെ പ്രധാന ഭാഗമാകേണ്ടതിനാല്‍ ചേന വറവും, ബീറ്റ്‌റൂട്ടും ഈന്തപ്പഴവും ചേര്‍ത്തുള്ള അ ച്ചാറും, നാടന്‍ മൊളിശവും, നാടന്‍ കുബ്ലങ്ങയും പച്ചക്കാ യയും തേങ്ങപ്പാല്‍ മാത്രം ഉപ യോഗിച്ചുള്ള ഓലനും, കോവ ക്ക പച്ചത്തേങ്ങ അരച്ച് ചേര്‍ ത്തുണ്ടാക്കിയ മസാലക്കറി യുംഎല്ലാം ഒരുക്കുന്നതെ ങ്ങി നെ എന്നായിരുന്നു പിന്നീടു നടന്ന ചര്‍ച്ച. സാധാരണ പുഴു ക്കലരിക്ക് പകരം വേവാന്‍ കുറഞ്ഞ സമയം മാത്രം മതിയാകുന്ന നല്ല പച്ചരിയും തവിടുള്ള പാലക്കാടന്‍ മട്ടയും കൊണ്ടുള്ള ചോറും ചര്‍ച്ചാ വിഷയമായി. ഇതൊക്കെ ചെയ്യുമ്പോള്‍ ചെലവ് കൂടുകയല്ല, കുറയുകയാണ്. പ്ലാസ്റ്റി ക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പേപ്പര്‍ ഗ്ലാസിന് പകരം സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചാല്‍ കുറയുന്ന ചെലവും അതിന്റെ മേന്മയും പരിസ്ഥിതി സംരക്ഷണവുമെല്ലാം ചര്‍ച്ചയ്ക്ക് വന്നു. അപ്പോഴേക്കും തേങ്ങാ പ്പൂളും ഈന്തപ്പഴവും തിന്നാ നും ചെമ്പരത്തിപ്പൂവും തേ നും ഉപയോഗിച്ചുള്ള വെള്ള വും കുടിക്കാനായി കൊടു ത്തു.പിന്നെ അതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. അതിനിടയില്‍ പലരും ശ്രീനിവാസന്റെ വരവ് അറിഞ്ഞു എത്തുകയും സാ ധാരണപോലെ അവരും ചര്‍ ച്ചയില്‍ പങ്കെടുത്തു. താരിമ യും, താനിയയും സജീവമായി ഇടപെട്ട് സംസാരിച്ചു. അവര്‍ അഭിനയിച്ച 'ആയുസ്സിന്റെ പു സ്തകം', 'ഖസാക്കിന്റെ ഇതി ഹാസം'തുടങ്ങിയ മികച്ച നാട കങ്ങളെക്കുറിച്ചും സംസാ രിച്ചു. ചികിത്സാ രംഗത്ത് ശ്രീ നിവാസന്‍ നടത്തിക്കൊ ണ്ടി രിക്കുന്ന വിമര്‍ശനങ്ങള്‍ ചര്‍ ച്ചയ്ക്ക് വന്നു. ക്യാന്‍സര്‍ ചി കിത്സ, അവയവദാനം എന്നി വ ബന്ധപ്പെട്ടു നടക്കുന്ന ചൂ ഷണങ്ങളെക്കുറിച്ചും, ജൈവ കൃഷി പരീക്ഷണങ്ങളും സം സാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി ക ളുടെപ്രവര്‍ത്തനങ്ങളും പൊ തുവായി ഉയര്‍ന്നുവരുന്ന ജ നകീയഇടപെടലുകളെ ഇല്ലാതാ ക്കാന്‍ നടത്തുന്ന കള്ളകളിക ളും അന്നൂര്‍ ആരോഗ്യനികേതനെ കുറിച്ചും ചര്‍ച്ച യ്ക്ക് വി ധേയമായി. തിരിച്ചു പോകും വഴിആരോഗ്യനികേതന്‍ ശ്രീ നിവാസന്‍ സന്ദര്‍ശിക്കുകയുണ്ടായി.  രണ്ടു മണിക്കൂര്‍ സമയം പോയതറിഞ്ഞില്ല. മകന്റെ കല്ല്യാണത്തിന് ജൈവസദ്യ ഒരുക്കുന്നതിനുള്ള ആദ്യ പ്രവര്‍ത്തനമായിരുന്നു ആ അതുല്യനടന്‍ മറയില്ലാതെ നടത്തിയത്. വിഷമുക്തമായ ജൈവസദ്യ വിളമ്പുക എന്ന ലക്ഷ്യത്തോടെ, അതു സാധ്യമാകുമെന്ന വിശ്വാസത്തോടെയാണ്, ഇനിയും കാണാമെന്ന പ്രതീക്ഷ നല്കികൊണ്ടു പ്രി യപ്പെട്ട നടന്‍ ശ്രീനിവാസന്‍ വീടുവിട്ടുപോയത്. പ്രത്യേകിച്ചും അന്നൂരില്‍ ഡി.വൈ.എഫ്.ഐ യുടെ പേരില്‍ ഒരു കൂട്ടര്‍ ശ്രീനിവാസന്‍ പാടി അഭിനയിച്ച പാട്ടിനെ അനുകരിച്ചു, വ്യത്യസ്തനായൊരു പി.എം. ബാലനെ സത്യത്തിലാരും തിരിച്ചറിയുന്നില്ല എന്നും മറ്റുപലതും എഴുതിപിടിപ്പിച്ച പോസ്റ്ററുകള്‍ എഴുതി ചുമരായചുമരില്‍ പതിക്കവെ തന്നെയാണ് ശ്രീനിവാസന്റെ വരവ്. സത്യത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തതാണ.് ദൈന്യമായ നമ്മുടെ അഭിമാന ബോധത്താല്‍ ക്രൂരമായി നടത്തിവരുന്ന ഈ പരിഹാസങ്ങള്‍ക്കിടയില്‍ ശ്രീനിവാസന്‍ വന്നെത്തിയത്. ആരെങ്കിലും വിവരമില്ലായ്മയുടെ പേരില്‍ എന്ത് ചെയ്ത് കൂട്ടിയാലും അവസാനം സത്യം വിജയിക്കുന്നത് നമുക്ക് കാണാവുന്നതേയുള്ളൂ. സത്യം പരം ധീ മഹി.

No comments:

Post a Comment