Latest News

ഹാന്റ്‌ലൂം വര്‍ക്കേഴ്‌സ് യൂനിയന്‍ ഡിവിഷന്‍ സമ്മേളനം

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം ഹാന്റ്‌ലൂം വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു പയ്യന്നൂര്‍ ഡിവിഷന്‍ സമ്മേളനം തെരു മമ്പലം ടി. ഗോവിന്ദന്‍ മന്ദിരത്തില്‍ വെച്ച് നടന്നു. സി.വി ബാബു സ്വാഗതം പറഞ്ഞു. പി.വി. ബാലന്‍ അധ്യക്ഷനായി. സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിററി അംഗം പാവൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. ആനന്ദന്‍, എ.വി.ശശിധരന്‍, കെ.പി. തമ്പാന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
സ്‌കൂള്‍ യൂനിഫോം നിര്‍മ്മിക്കുന്ന നെയ്ത്ത് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായി എം. ആനന്ദന്‍ (പ്രസിഡണ്ട്), എ.വി. ശസിധരന്‍(വൈസ് പ്രസിഡണ്ട്), ടി.വി. ഗീത(സെക്രട്ടറി), കെ.പി. തമ്പാന്‍(ജോ. സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു. 

No comments:

Post a Comment