Latest News

അടിയന്തിരാവസ്ഥാ പീഡിതര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക

പയ്യന്നൂര്‍: പയ്യന്നൂര്‍ ട്രേഡ് യൂനിയന്‍ സെന്ററില്‍ ചേര്‍ന്ന എമര്‍ജന്‍സി ഫൈറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം അടിനയന്തിരാവസ്ഥ പീഡിതര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഫിബ്രവരി ഇരുപതിന് കണ്ണൂരില്‍ വെച്ച് വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചു. ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനമെടുത്തു.
യോഗത്തില്‍ കുന്നപ്പട നാരായണന്‍ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞപ്പന്‍, എം. ചന്ദ്രന്‍, എം ശ്രീധരന്‍,കെ.കെ. തമ്പാന്‍ , വി.പി. ഹക്കീം തുടങ്ങിയവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment