Latest News

പേയ്‌സ് ഗാര്‍ഡന്‍ മ്യൂസിയമാക്കാന്‍ ഉത്തരവ് തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു


ചെന്നൈ: തമിഴ്‌നാട് ദ്രാവിഡരാഷ്ട്രീയം കലങ്ങിമറിയുന്നു. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുണ്ടായത്.ശശികല തന്നെ പിന്തുണക്കുന്നവരെന്ന് അവകാശപ്പെടുന്ന നൂറ്റിയിരുപത്തിയൊമ്പതോളം എം.എല്‍എമാരെ ആഡംബര ഹോട്ടലില്‍ 'തടവിലാക്കിയിട്ടുണ്ട്'.ഗവര്‍ണര്‍ എത്തിച്ചേരുന്നതോടെ ഇന്ന് വൈകുന്നേരം ശശികല ഗവര്‍ണറെ കാണുമെന്നറിയിച്ചിട്ടുണ്ട്.
അതേസമയം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നനിലപാടിലാണ് പനീര്‍ശെല്‍വം. ജനങ്ങളും കൂടുതല്‍ എം.എല്‍.എമാര ും തന്നോടൊപ്പമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ശശികലയെ ജയലളിതയുടെ വീടായ പേയ്‌സ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കാ നും പേയ്‌സ് ഗാര്‍ഡന്‍ മ്യൂസിയമാക്കാനുള്ള ഉത്തരവും മുഖ്യമ ന്ത്രി പുറപ്പെടുവിച്ചു.
അണ്ണാഡിഎംകെ എംപിമാരായ ഒമ്പതുപേര്‍ ഇന്ന് ഏഴുമണിക്ക് രാഷ്ട്രപതിയെ കണ്ട് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കും. ശശികല സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും. അതേസമയം തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്സ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

No comments:

Post a Comment