Latest News

നാവിക അക്കാദമി മാലിന്യപ്ലാന്റ് അടച്ചുപൂട്ടണം-മുസ്ലിംലീഗ്

 പയ്യന്നൂര്‍: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് രാമന്തളിയില്‍ ജനവാസ കേന്ദ്രത്തിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടി ശാസ്ത്രീയമായ രീതിയില്‍ നാവിക അക്കാദമിക്കകത്തെ ജനവാസമില്ലാത്ത ഭാഗത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. മാലിന്യപ്രശ്‌നം കാരണം ദുരിതമനുഭവിക്കുന്ന രാമന്തളിയിലെ പ്രദേശങ്ങളും കിണറുകളും മുസ്ലിംലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കെ.ടി. സഹദുള്ള, കെ.കെ. അഷ്‌റഫ്, എസ്.കെ. നൗഷാദ്, പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായികുന്നു

No comments:

Post a Comment