Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: കട ഉടമ പിടിയില്‍

പയ്യന്നൂര്‍: കടയില്‍ സാധനം വാ ങ്ങാനെത്തിയ പതിനാലുകാരിയാ യദളിത് പെണ്‍കുട്ടിയെ പീഡിപ്പി ക്കാന്‍ശ്രമിച്ചകടയുടമഅറസ്റ്റില്‍. ആലക്കോട് കാര്‍ത്തികപുരത്തെ നെല്ലിക്കല്‍ സണ്ണി(52) യെ യാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനേഴിനാണ് കേസിനാസ്പദമായ സംഭവം. കാ ര്‍ത്തികപുരത്ത് സണ്ണിയുടെ കടയില്‍ സാധാനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡി പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടുകാരോട് വിവരം പറഞ്ഞ പെ ണ്‍കുട്ടി തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ഡി.വൈ.എസ്.പിയെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് രാവിലെ കാര്‍ത്തികപുരത്ത് വെച്ച് ഇയാളെഅറസ്റ്റ് ചെയ്യുകയായിരുന്നു.




No comments:

Post a Comment