Latest News

കലക്‌ട്രേറ്റ് മാര്‍ച്ച് ചൊവ്വാഴ്ച

പയ്യന്നൂര്‍: മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, കുടിശ്ശികയായ വേതനവും പ്രൊഡക്ഷന്‍ ഇന്‍സെന്റീവും വിതരണം ചെയ്യുക, ഇ.എസ്.ഐ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വിതരണം ചെയ്യുക, ഖാദി സ്ഥാപനങ്ങല്‍ക്കും ക്ഷേമനിധി ബോര്‍ഡിനും നല്‍കുവാനുള്ള കുടിശ്ശികയായ മുഴുവന്‍ തുകയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്താന്‍ നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍ ഐ.എന്‍.ടി.യുസി യോഗം തീരുമാനിച്ചു.
ഫിബ്രവരി ഇരുപത്തിയൊന്നിന് ചൊവ്വാഴ്ച രാവിലെ പത്ത് മണി ക്ക് തൊഴിലാളികളുടെ മാര്‍ച്ചും കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ യും നടത്തും. യോഗത്തില്‍ യൂനിയന്‍ പ്രസിഡണ്ട് വി.എന്‍. എറിപുരം അധ്യക്ഷത വഹിച്ചു എന്‍.ഗംഗാധരന്‍, എ.വി. ഗിരീശന്‍ മാസ്റ്റര്‍, കെ.വി.എന്‍. കുഞ്ഞമ്പു, കെ.വി. പത്മനാഭന്‍, എ. ജനാര്‍ദ്ദനന്‍, കെ. കാര്‍ത്യായനി, സി. രമണി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment