Latest News

ഗ്ലോബല്‍ പുരസ്‌കാര സമര്‍പ്പണം

വെള്ളൂര്‍: കല്‍ക്കത്ത ആസ്ഥാനമായി പതിനാല് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ യൂനിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ അവാര്‍ഡ് വടക്കന്‍ കേരളത്തിലെ പ്രശസ്ത അക്ഷരശ്ലോക വിദഗ്ധനും പൂരക്കളി കലാകാരനുമായ വെള്ളൂരിലെ എ.പി. നാരയണന് സമര്‍പ്പിച്ചു.
വെള്ളൂര്‍ ജവഹര്‍ വായനശാലാ പന്തലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍ ഉപഹാരമര്‍പ്പണം നടത്തി. പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതിഅധ്യക്ഷയായിരുന്നു. യൂനിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് അനില്‍കുമാര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി.നഗരസഭ കൗണ്‍സിലര്‍മാരായ ഇ. ഭാസ്‌കരന്‍, പി.പി. ദാമോദരന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍, കേരള പൂരക്കളി കലാഅക്കാദമി സംസ്ഥാന കമ്മിറ്റി അംഗം എന്‍. കൃഷ്ണന്‍, മാധവന്‍ പണിക്കര്‍, പി.എ. രമാവതി, ടി.ടി.കുഞ്ഞിരാമന്‍, കെ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ. സേതുമാധവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അവാര്‍ഡ് ജേതാവ് എ.പി. നാരായണന്‍ മറുപടി പ്രസംഗം നടത്തി. കെ.പി. പുരുഷോത്തമന്‍ സ്വാഗതവും സി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മുപ്പതോളം കലാകാരന്മാര്‍ പങ്കെടുത്ത അക്ഷരശ്ലോകം സദസ്സും നടന്നു.

No comments:

Post a Comment