Latest News

രാമന്തളി മാലിന്യ പ്രശനംജന ആരോഗ്യ സംരക്ഷണ സമിതിയുടെ രാപകല്‍ ഉപവാസ സമരം നാളെ

പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനു സമീപം പ്രവര്‍ ത്തിക്കുന്ന ഏഴിമല നാവിക അക്കാദമിയുടെ അശാസ്ത്രീയമാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംര ക്ഷണ സമിതി നാളെ ഇരുപത്തിനാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാപകല്‍ ഉപവാസ സമരം നടത്തും.ചടങ്ങില്‍ വെച്ച് അനിഴ്ചിത കാല സമരപന്തല്‍ ഉദ്ഘാടനവും നടക്കും.
നാളെ വൈകുന്നേരംനാലുമണിക്ക് നേവല്‍ അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ നടക്കുന്ന ഉപവാസ സമരം പരിസ്ഥിതി പ്രവ ര്‍ത്തകന്‍ ഡോ.ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നും മലിനജലം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനാല്‍ ജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ പ്ലാന്റിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കിണറുകളിലെ വെള്ളവും അടിയന്തിരമായി പരിശോധിക്കു ക, പരിശോധനയില്‍ മലീമസമാണെന്ന് റിപ്പോര്ട്ട ല'ിച്ച കിണറുകള്‍ ശുദ്ധീകരിക്കുവാന്‍ നടപടികള്‍ എടുക്കുക, കുടിവെള്ള വിതരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൂടി നീട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്ന യി ച്ച് ജന ആരോഗ്യ സംരക്ഷണ സമിതി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര ജി കലക്ടര്‍ക്ക് സമര്‍പ്പിക്കും.
യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യ ക്ഷത വഹിച്ചു.കെ പി ഹരീഷ് കുമാര്‍, കെ പി ദിലീപ്, കെ എം അ നില്‍കുമാര്‍, ബിജുവരപ്രത്ത്, ടി കെ സന്തോഷ്, പി പി നാരായണി, സരിത കെ പി, എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment