Latest News

സംഘാടകസമിതി രൂപീകരിച്ചു

 പയ്യന്നൂര്‍: കേരളാ ലോട്ടറിയെ സംരക്ഷിക്കുക, സേവന നികുതിയില്‍ നിന്ന് ലോട്ടറിയെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് രണ്ടിന് രാജ്ഭവനുമുന്നില്‍ നടക്കുന്ന മാര്‍ച്ചിന്റെപ്രചരണാര്‍ത്ഥംനടക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥക്ക് ഫിബ്രവരി ഇരുപതിന് രാവിലെ പത്ത്മണിക്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു.
ഇതിന്റെ സംഘാടകസമിതി രൂപീകരണയോഗത്തില്‍ വി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞപ്പന്‍, കെ. രാഘവന്‍, പി. ബാലന്‍, പി.വി. മനോഹന്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി വി. കണ്ണന്‍(ചെയര്‍മാന്‍), പി.പി. ജനാര്‍ദ്ദനന്‍, പി. ബാലന്‍(വൈസ് ചെയര്‍മാന്മാര്‍),പി.വി. കുഞ്ഞപ്പന്‍ (ജനറല്‍ കണ്‍വീനര്‍), കെ.ശ്രീധരന്‍, ജെ.എം. പ്രഭാകരന്‍(കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment