Latest News

ഫുട്‌ബോള്‍: വാക്തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം:പ്രതികള്‍ക്കെതിരെ എഴുപത് ദിവസത്തിനകം കുറ്റപത്രം നല്‍കി

ബോവിക്കാനം: ഫുട്‌ബോള്‍ തര്‍ക്കത്തിനിടെ യൂത്ത് ലീഗ് പ്രവര്‍ത്ത കനായ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറി നെ (19) കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പൂര്‍ ത്തിയാ ക്കിയശേഷം എഴുപത് ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു.
അബ്ദുല്‍ ഖാദര്‍ വധക്കേസിലെ മുഖ്യപ്രതി മുതലപ്പാറയിലെ നസീര്‍, മറ്റുപ്രതികളായ മുതലപ്പാറയിലെ കലാം മുഹമ്മദ് (47), മുളി യാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25), ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്‌റഫ് (28), ഓട്ടോ ഡ്രൈവര്‍ നുസ്രത്ത് നഗറിലെ ഹസന്‍ സുനൈഫ് (30) എന്നിവര്‍ക്കെ തിരെയാ ണ് ആദൂര്‍ സി ഐ സിബി തോമസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
കേസില്‍ നാല്‍പത്തിയൊന്ന്‌സാക്ഷികളുണ്ട്. എല്ലാ വിധ ത്തി ലുമുള്ള ശക്തമായ തെളിവുകളോടെയാണ് കുറ്റപത്രം നല്‍കി യി രിക്കുന്നത്. സാധാരണ ഗതിയില്‍ തൊണ്ണൂറ് ദിവസത്തിനകമാണ് കുറ്റപത്രങ്ങള്‍ നല്‍കേണ്ടതെങ്കിലും കാര്യക്ഷമതയോടെ അന്വേ ഷണം വേഗത്തിലാക്കി ഇരുപത് ദിവസം മുമ്പേതന്നെ പോലീസ് കുറ്റപത്രം നല്‍കുകയായിരുന്നു.
കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പോലീസ് വേഗത്തില്‍ കുറ്റപത്രം സമര്‍ പിച്ചത്. തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുമെന്ന് വ്യക്തമായതി നാലാണ് ഈ സാഹചര്യം ഒഴിവാക്കുന്നതിന് കുറ്റപത്രത്തിന് വേണ്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം ബോവിക്കാനം ടൗ ണില്‍വെച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടെ അബ്ദുല്‍ ഖാദര്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൊവ്വലില്‍ നേരത്തെ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലുണ്ടായ പ്രശ്‌നങ്ങളാണ് കൊ ലപാതകത്തിലേക്ക് നയിച്ചത്.
അബ്ദുല്‍ ഖാദറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാരയും ചോരപുരണ്ട വസ്ത്രങ്ങളും ബദിയടുക്കയിലെ കുറ്റിക്കാട്ടില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും ബൈക്കും പിന്നീട് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റ ഡിയിലെടുത്തിരുന്നു. ആദൂര്‍ സി ഐ സിബി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശിവദാസന്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ് അബ്ദുല്‍ ഖാദര്‍ വധം സംബന്ധിച്ച് അന്വേഷണം നട ത്തിയിരുന്നത്.

No comments:

Post a Comment