Latest News

കളിയാട്ടംനാളെ തുടങ്ങും


 പയ്യന്നൂര്‍: തവിടിശ്ശേരി ശ്രീ മേലൂര്‍കുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ മുതല്‍ ആറുവരെ തീയതികളിലായി ആ ഘോഷിക്കും.
നാളെ വൈകുന്നേരം ആറ് മണിക്ക് അരിയളവ്. അഞ്ചിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കലശത്തട്ട് വരവ്, ഏഴുമണി മുതല്‍ തോറ്റങ്ങളുടെയും തെയ്യങ്ങളുടെയും പുറപ്പാട്, രാത്രി എട്ട് മണിക്ക് തവിടിശ്ശേരി ശ്രീ പുലിയൂരുകാളി ക്ഷേത്ര പരിസരത്തുനിന്നും കുട്ടികളുടെ താലപ്പൊലിയോടും, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളോടും കൂടിയ കാഴ്ച.
ആറിന് തിങ്കളാഴ്ച രാവിലെ ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെയും ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തി, വെള്ളാര്‍കുളങ്ങര ഭഗവതി തെയ്യങ്ങളുടെ പുറപ്പാട്. പതിനൊന്ന് മണിക്ക് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയായ ശ്രീ മേലൂര്‍കുളങ്ങര ഭഗവതിയുടെ പുറപ്പാട് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ അന്നദാനം.

No comments:

Post a Comment