Latest News

കറിവേപ്പില

'അമന്ത്രമക്ഷരം നാസ്തി നാസ്തി മൂലമൗഷധം
 അയോഗ്യ പുരുഷോനാസ്തി യോജകസ്തത്രം ദുര്‍ലഭം'
 (മന്ത്രങ്ങള്‍ അടങ്ങാത്ത അക്ഷരങ്ങളില്ല,
ഔഷധവീര്യമില്ലാത്ത ഒരു പുല്‍കൊടി പോലുമില്ല,
ഒരുമനുഷ്യനെയും ഉപയോഗശൂന്യനെന്ന്പറയാനാവില്ല)
ആയുര്‍വ്വേദത്തില്‍ എല്ലാ സസ്യജാലങ്ങളിലുംഔഷധവീര്യം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്ന ഒരു ശ്ലോകമാണ് മുകളില്‍ ഉദ്ധരിച്ചത്. എന്നാല്‍ അറിഞ്ഞോഅറിയാതെയോ നാം അവയെ തിരിച്ചറിയുന്നില്ല.അല്ലെങ്കില്‍ അറിയന്‍ ശ്രമിക്കുന്നില്ല. നമ്മുടെ മുറ്റത്തും പറമ്പിലും കളയായും, കാടായും വരുന്ന ഒട്ടുമിക്ക ചെടികളുംഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍നമുക്ക് ഉപകാരപ്രദമായി വന്നേക്കാം. അവയില്‍ ചിലതിനെ നമുക്ക്
 പരിചയപ്പെടാം.
അടുക്കളയിലെപ്രിയസസ്യമായ കറിവേപ്പിലയാവട്ടെ ആദ്യം വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പിലയില്‍ പ്രോട്ടീന്‍, കാത്സ്യം
,ഇരുമ്പ്, കൊനിജന്‍, റസിന്‍ എന്നിവയു ം അടങ്ങിയിരിക്കുന്നു. 'അഷ്ടാംഗഹൃദയത്തില്‍'കറിവേപ്പിന്റെ പ്രാധാന്യം പറയുന്നുണ്ട്.
കറിവേപ്പില പോലെ എന്ന പഴമൊഴിതന്നെ പ്രസിദ്ധമാണല്ലോ. ഉപയോഗം കഴിഞ്ഞ് ദൂരെ കളയുന്ന ഒരില ആയതുകൊണ്ടാണ് ഈ പ്രയോഗം വന്നത്. എന്നാല്‍ ഈ പഴമൊഴിയില്‍ പതിരില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്രം പ്രതിപാദിക്കുന്നത്. കാരണം കറിവേപ്പില തിളയ്ക്കുന്ന എണ്ണയിലോ
 ഭക്ഷണപദാര്‍ത്ഥത്തിലോ നിക്ഷേപിച്ചാല്‍ അതിന്റെ എല്ലാ ജീവകങ്ങളും ഔഷധവീര്യവും അവയിലേക്ക് പൂര്‍ണ്ണമായി
 ലയിക്കുന്നു.
ആഹാര സാധനങ്ങള്‍ ദഹിക്കുന്നതിനും ഭക്ഷണത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും, കറിവേപ്പിലയുടെ നിത്യോപയോഗത്തിലൂടെ സാധ്യമാണ്.
ഇനി, വേപ്പിലയെ കുറിച്ച് ,കറിവേപ്പ് പോലെ നമ്മുടെ പറമ്പിന്റെ ഓരത്ത് പഴമക്കാര്‍ നട്ടുപിടിപ്പിച്ച വേപ്പ് മരം കാണാം. ഇതിന്റെ ഔഷധവീര്യം ചെറിയ ക്ലാസ് തൊട്ടെ നാം പറഞ്ഞുകേട്ടതായിരിക്കും. എങ്കിലും ഒരു ഓര്‍മ്മ പുതുക്കാന്‍ അതിന്റെ ഒന്നുരണ്ട് വിശേഷങ്ങള്‍ പറയാം. ചര്‍മ്മരോഗങ്ങള്‍ശമിക്കുന്നതിന് വേപ്പിന്‍തൊലി കഷായം വെച്ച് കുടിക്കാം. വസൂരിപോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ വേപ്പില കഷായം നല്ലൊരു പ്രതിവിധിയാണ്. കൃമിശല്യത്തിന് വേപ്പിന്റെ കുരുന്നില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ രാവിലെ കുടിച്ചാല്‍ ശമനം കിട്ടും. വേപ്പിലയും കറിവേപ്പിലയുംഇട്ട് വെന്ത വെള്ളത്തില്‍
 തലകഴുകിയാല്‍ ഈര് പേന്‍, എന്നിവ കുറയും.
തൊട്ടവാടി അഥവാ
 നാണിച്ചി മുള്ള് എന്ന പേരില്‍ അറിയപ്പെടുന്ന സസ്യം നല്ലൊരു ഔഷധിയാണ്. ഇതിന്റെ ചെടിസമൂലം അരച്ച് നെല്ലിക്ക വലുപ്പത്തില്‍ കല്ലൂര്‍വഞ്ജിവേര്‍, ഞെരിഞ്ഞല്‍വെന്ത വെള്ളത്തില്‍ കലര്‍ത്തി
 അതിരാവിലെ കുടിച്ചാല്‍
 കല്ല് രോഗത്തിന് ശമനം കിട്ടും. അര്‍ശ്ശോരോഗികള്‍ക്ക്
 ഇതിന്റെ ഇല അരച്ച്
 സേവിക്കാവുന്നതാണ്. 

No comments:

Post a Comment