Latest News

സ്വീകരണം നാളെ

പയ്യന്നൂര്‍: ദൃശ്യ ഫോക് ലോര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരള പൂരക്കളി അക്കാദമിയുടെ ചെയര്‍മാന്‍ സി.എച്ച് സുരേന്ദ്രന്‍, സെക്രട്ടറി കെ.വി. മോഹനന് തുടങ്ങി മുഴുവന്‍മെമ്പര്‍മാര്‍ക്കും,ഡിടിപിസി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട കെ. കമലാക്ഷനും സ്വീകരണം നല്‍കുന്നു.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ ഷേണായി സ്‌ക്വ യറില്‍ വെച്ച് നടക്കുന്ന പരിപാടി സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനന്‍ അദധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉപഹാര സമര്‍പ്പണം നടത്തും. ബിനീഷ് സ്വാഗതവും എം. ചന്ദ്രന്‍ നന്ദിയും പറയും
തുടര്‍ന്ന്‌കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ അവതരിപ്പിക്കുന്ന പൂരക്കളി അരങ്ങേറും.

No comments:

Post a Comment