Latest News

എ.കെ.ടി.എ കണ്‍വെന്‍ഷന്‍ നടത്തി

 പയ്യന്നൂര്‍: തയ്യല്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പയ്യന്നൂര്‍ താലൂക്ക് രൂപീകരിക്കുക, രാമന്തളി ഏഴിമല നാവല്‍ അക്കാദമിയിലെ മലിനജല പ്രശ്‌നം പരിഹരിച്ച് ജനങ്ങലുടെ ജീവന് സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ എ.കെ.ടി.എ പയ്യന്നൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കുന്നരു-കാരന്താട് ഷേണായ് ഹാളില്‍ നടന്ന പയ്യന്നൂര്‍ ഏരിയാ കണ്‍വെന്‍ഷന്‍ ഏരിയാ പ്രസിഡണ്ട് പി. ജയന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി. ബാലന്‍ സംഘടനാറിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി കെ. ലക്ഷ്മണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം. ബാലകൃഷ്ണന്‍ അഭിവാദ്യം ചെയ്തു. സി.കെ.രാജീവന്‍ സ്വാഗതവും ടി.വി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. 

No comments:

Post a Comment