Latest News

കെ.എസ്.എസ്.പി.യു പയ്യന്നൂര്‍ ബ്ലോക്ക് രജതജൂബിലി സമ്മേളനം ഏപ്രില്‍ ആദ്യവാരം രാമന്തളിയില്‍

പയ്യന്നൂര്‍: കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പയ്യന്നൂര്‍ ബ്ലോക്ക് രജതജൂബിലി സമ്മേളനം ഏപ്രില്‍ ആദ്യവാരം രാമന്തളിയില്‍ വെച്ച് നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി. വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.ടി. രാഘവന്‍, ടി. മാധവന്‍, കെ.പി.വി. രാഘവന്‍, കെ.പി. ഷിജു, ടി. ഗോവിന്ദന്‍, എം. വത്സല, പി. രാഘവന്‍നമ്പ്യാര്‍, കെ. ശങ്കരന്‍ അടിയോടി, ടി.വി. കൃഷ്ണന്‍, കെ. കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സബ് കമ്മിറ്റി ഭാരവാഹികളായി, ഈശ്വരി ബാലകൃഷ്ണന്‍, എം.വി. ബാലകൃഷ്ണന്‍, പി.പി. ദാമോദരന്‍, എം. എം. കുഞ്ഞപ്പന്‍, ഒ.കെ. ശശി, ടി.കെ. വേണുഗോപാലന്‍, വി. പ്രമോദ്, കൊട്ടാരത്തില്‍ ചന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വീനര്‍ കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍സ്വാഗതവും എം.ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.

No comments:

Post a Comment