Latest News

കെ.എസ്.എസ്.പിയു വാര്‍ഷിക സമ്മേളനം

പയ്യന്നൂര്‍: കെ.എസ്.എസ്.പി.യു കണ്ടങ്കാളി ഏരിയാ വാര്‍ഷിക സമ്മേളനം കണ്ടങ്കാളി വായനശാലാ ആന്റ്ഗ്രന്ഥാലയം ഹാളില്‍ പ്രസിഡണ്ട് പി. ബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ടൗണ്‍ ജോയിന്റ് സെക്രട്ടറിപി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജി.ഡിനായര്‍, പി.എം. ഉണ്ണികൃഷ്ണന്‍ അടിയോടി, അച്ചുതന്‍ പുത്തലത്ത്, ഇ.പി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. പത്മനാഭന്‍ സ്വാഗതവും പി.പി. നാരായണന്‍ നമ്പ്യാര്‍ നന്ദിയുംപറഞ്ഞു.
2016-17 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ്-ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. വരണാധികാരി പി.വി ചാത്തുക്കുട്ടിയുടെ അധ്യക്ഷതില്‍ പുതിയ ഭാരവാഹികളായി പി. ബാലന്‍ മാസ്റ്റര്‍(പ്രസിഡണ്ട്), കെ. പത്മനാഭന്‍(സെക്രട്ടറി), ഇ. രാമകൃഷ്ണന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, പ്രത്യേകചികിത്സാ പദ്ധതി നടപ്പിലാക്കുക, പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ ത്ഥ്യമാക്കുക എന്നീ പ്രമേയം യോഗം അംഗീകരിച്ചു.
കരിവെള്ളൂര്‍: കെ.എസ്.എസ്.പി.യു യൂനിയന്‍ രജത ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള കരിവെള്ളൂര്‍ യൂനിറ്റ് വാര്‍ഷിക സമമേളനം പെന്‍ഷന്‍ ഭവനില്‍ നടന്നു. കെ.എസ്.എസ്.പി.യു പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറി കെ. കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് പി.വിജയന്‍ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞിക്കണ്ണന്‍, കെ.കരുണാകരന്‍, കെ.വി. കുഞ്ഞിരാമന്‍, ടി.പി.നാരായണന്‍, പി. വിജയന്‍നായര്‍ പി. രവീന്ദ്രനാഥ് എന്നിവര്‍ സം സാരിച്ചു.

No comments:

Post a Comment