Latest News

കളിയാട്ട മഹോത്സവം ഇന്ന് തുടങ്ങും

പയ്യന്നൂര്‍: കണ്ടങ്കാളി ശ്രീ പൂന്തുരുത്തി ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം (കോട്ടം) കളിയാട്ട മഹോത്സവംഇന്നുമുതല്‍ മാര്‍ച്ച് രണ്ടുവരെ തീയതികളിലായി വിവിധ പരിപാടികളോടെ നടക്കും.
നാളെ വൈകുന്നേരം നാല് മണിക്ക് വെള്ളൂര്‍ശ്രീ ചാമക്കാവ് ഭഗവതീക്ഷേത്രഅക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ് രാത്രി ഏഴുമണിക്ക് കലികാലത്തെ ക്ഷേത്രാരാധന എന്ന വിഷയത്തില്‍ അഡ്വ. കൃഷ്ണകുമാര്‍ പിലാത്തറ പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് പൂന്തുരുത്തി കോട്ടം വനിതാകമ്മിറ്റി അവതരിപ്പിക്കുന്ന തിരുവാതിരക്കളി.
മാര്‍ച്ച് ഒന്നിന് ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് പൂന്തുരുത്തി കോട്ടം ഭജനസംഘത്തിന്റെ ഭജന., രാത്രി ഒമ്പത് മണിക്ക് കുഞ്ഞിമംഗലം ശ്രീ മാന്യമംഗലം വേട്ടക്കൊരുമകന്‍ ക്ഷേത്ര പരിപാലന സംഘത്തിന്റെ കോല്‍ക്കളി.
മാര്‍ച്ച് രണ്ടിന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഊര്‍പ്പഴശ്ശി ദൈവത്തിന്റെയും ഉച്ചയ്ക്ക് രണ്ട് മണിക്ക് വേട്ടക്കൊരുമകന്‍ ദൈവത്തിന്റെയും പുറപ്പാട്.

No comments:

Post a Comment