Latest News

ജനശ്രീ:കലാമേള ശനിയാഴ്ച

പയ്യന്നൂര്‍: ജനശ്രീ സുസ്ഥിരമിഷന്‍ ദശവാര്‍ഷിക ഭാഗമായി പയ്യന്നൂര്‍ നഗരസഭാതല കലാമേള പതിനെട്ടിന് ശനിയാഴ്ച ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്ത് മണിക്ക് മൗത്ത് പെയിന്റര്‍ സുനിത തൃപ്പാണിക്കര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ജനശ്രീ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ഇരുന്നൂറ് കലാപ്രതിഭകള്‍ മേളയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ വി.എന്‍.എറിപുരം, കെ.കെ. ഫല്‍ഗുനന്‍, കെ. കമ്മാരന്‍, എന്‍. സുനില്‍കുമാര്‍, ലതനാരായണന്‍, കെ.വി. സതി, സാവിത്രി കരുണന്‍ എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment