Latest News

അധികാര ദുര്‍വിനിയോഗം: രണ്ട് എസ്.ഐമാര്‍ക്കെതിരെ കേസ്

 പയ്യന്നൂര്‍: അധികാരം ദുര്‍ വിനിയോഗം ചെയ്ത രണ്ട് എസ്.ഐമാര്‍ക്കെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തു.
വാഹനാപകടം പോ ലീസില്‍ അറിയിച്ചിട്ടും സ്ഥലത്തെത്തിയ പയ്യന്നൂരിലെ രണ്ട്എസ്.ഐ മാര്‍ ഉചിതമായ നടപടിക്ക് മുതിരാതെ അധികാര ദുര്‍വിനിയോഗം ചെ യ്ത് കേസെടുത്തുവെന്ന് കാണി ച്ച് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക്‌നല്‍കിയപരാതിയില്‍ ര ണ്ട്എസ്.ഐമാര്‍ക്കെതിരെജി ല്ലാ പോലീസ്‌മേധാവിയുടെനിര്‍ ദ്ദേശ പ്രകാരം പോലീസ്‌കേസെടുത്തു.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായിരുന്ന കെ.ജി. വിപിന്‍കുമാര്‍, ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
നിലവില്‍ എസ്.ഐ മാരായ കെ.ജി.വിപിന്‍കുമാര്‍ കുടിയാന്മല സ്റ്റേഷനിലും ശ്രീനിവാസന്‍ റെ യില്‍വെ പോലീസിലുമാണ് ജോ ലി ചെയ്തുവരുന്നത്.
സിനിമാ-സീരിയല്‍ സംവിധായകനായശ്രീജിത്പലേരി പോ ലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2015 ഡിസംബറിലാണ് കേ സിനാസ്പദമായ സംഭവം. ബൈ പാസ് റോഡില്‍ പെരുമ്പ ലത്വിഫിയ്യ സ്‌കൂളിന് സമീപം ശ്രീജി ത് പലേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടിരുന്നു.
അരമണിക്കൂറിനുശേഷം സ്ഥലത്തെത്തിയ പോലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് ശ്രീജിതിനെതിരെകേസെടുക്കുകയും വാഹ നം കസ്റ്റഡിയിലെടുക്കുകയും പി ന്നീ ട് രാത്രി പത്തുമണിയോടെ ജാമ്യത്തില്‍ വിടുകയുമായിരുന്നു. പോലീസ് മര്‍ദ്ദിച്ചുവെന്ന് കാ ണി ച്ച് ശ്രീജിത് ആശുപത്രിയില്‍ ചി കിത്സതേടിയിരുന്നു.തുടര്‍ന്ന ്ഡി.ജിപിക്കും മറ്റും പരാതി നല്‍ കിയിരുന്നു. എന്നാല്‍ അന്വേഷ ണം നടക്കാത്തതിനെതുടര്‍ന്നാണ് കം പ്ലയിന്റ്അതോറിറ്റിക്ക് പരാതിനല്‍ കിയത്.
പരാതിക്കാരനായസംവിധായകന്‍അപകടദൃശ്യങ്ങളുംമറ്റും ഫോ ണില്‍ പകര്‍ത്തിയിരന്നു. എന്നാ ല്‍ സംഭവംനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം വാഹ നം കൈ കാണിച്ച് നിര്‍ത്തിയില്ലെന്ന രീതിയില്‍ കേസെടുക്കുകയായിരുന്നു എസ്.ഐമാര്‍ ഉചിതമായ നടപടിക്ക് തുനിയാതെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ക ള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ അതോറിറ്റിക്ക് ബോധ്യമായ സാ ഹചര്യത്തിലാണ് കംപ്ലയിന്റ് അ തോറിറ്റിറി പ്പോര്‍ട്ട് ആവശ്യപ്പെടുകയും കേസെടുത്ത് അന്വേഷ ണം നടത്താന്‍ നിര്‍ദ്ദേശിക്കുക യുമായിരുന്നു. പയ്യന്നൂ ര്‍ സി.ഐ എം.പി. ആസാദ് കേസന്വേഷണം തുടങ്ങി.

No comments:

Post a Comment