Latest News

തൊഴിലാളികള്‍ ബസ്സ് തടഞ്ഞു, ബസ്സോട്ടം നിലച്ചു ക്ലീനറെ മര്‍ദ്ദിച്ച സംഭവം: ആറുപേര്‍ അറസ്റ്റില്‍

 പയ്യന്നൂര്‍: സ്വകാര്യ ബസ്സ് ജീവനക്കാരനെ സംഘം ചേര്‍ന്ന് ബസ്സില്‍ പിടിച്ചിറക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കടന്നപ്പള്ളിയിലെ നവനീത്, രജീഷ്, പ്രജീഷ്, മിഥുന്‍, ബിജു, നമനെല്ലിയാട്ടെ അഖില്‍ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസ്സ് ജീവനക്കാര ന്‍ പുളിമ്പറമ്പിലെ കപ്പണയില്‍ വീട്ടില്‍ രഞ്ജുവി(26)നെ കഴി ഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പിലാത്തറ ബസ് സ്റ്റാന്റിന് പുറത്തുവെച്ച് ബസ്സില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചവശനാക്കിയിരുന്നു. പരുക്കേറ്റ രഞ്ജു പരിയാരം മെ ഡിക്കല്‍കോളേജ്ആശുപത്രിയി ല്‍ചികിത്സയില്‍കഴിയുകയാണ്.
ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവലെ ദേശീയ പാത വഴിയുള്ള ബസ്സുകള്‍ ഓട്ടം നിര്‍ത്തി. പണിമുടക്കിയ തൊഴിലാളികള്‍ മറ്റ് സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലായി.
സര്‍വ്വീസ് നടത്തുന്ന സ്വകാ ര്യബസ്സുകളെ പെരുമ്പയിലും ത ളിപ്പറമ്പിലും കണ്ണൂരിലും തടഞ്ഞു. ഇതോടെ പലയിടത്തും ബസ്സ് ജീവനക്കാരും യാത്രക്കാ രും തമ്മില്‍ വാക്കേറ്റമുണ്ടായി.
തളിപ്പറമ്പില്‍ ബസ്സ് തടഞ്ഞ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രണിച്ച സ്വകാര്യ ബസ്സിലെ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതി ല്‍പ്രതിഷേധിച്ച്ബസ്സ് ജീവനക്കാ ര്‍ പ്രതിഷേധ പ്രകടനം നടത്തി.
ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സ്വകാര്യ ബസ്സ് ജീവനക്കാര്‍ സര്‍വ്വീസ് നിര്‍ത്തി സമരത്തിനിറങ്ങിയത്. പ്രശ്‌നം ചര്‍ച്ച ചെ യ്യാന്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment