Latest News

ശാസ്ത്ര ദിനാഘോഷവും സ്വീകരണവും നാളെ

പയ്യന്നൂര്‍: അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആ ഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനാഘോഷവും ശാസ്ത്ര സാ ങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ജനപ്രിയ ശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടിയ വി.പി. ബാലഗംഗാധരനുള്ള സ്വീകരണവും നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഗ്രന്ഥാലയം കെ.പി. സ്മാരക ഹാളില്‍ നടക്കും.
ആള്‍ ഇന്ത്യാ പീപ്പ്ള്‍സ് സ യന്‍സ് നെറ്റ് വര്‍ക് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ വി.പി. ബാലഗംഗാധരനുള്ള ആദരം സമര്‍പ്പിക്കും. ശാസ്ത്ര പുരോഗതി സാ മൂഹ്യ നന്മക്ക് എന്ന വിഷയത്തി ല്‍ വി.പി. ബാലഗംഗാധരന്‍ പ്രഭാഷണം നടത്തും. ശാസ്ത്ര സാ ങ്കേതിക പരിസ്ഥിതി കൗണ്‍ സിലിന്റെ സഹകരണത്തോടെ യാ ണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാമത്സരത്തില്‍ ഹൈസ്‌കൂള്‍ വി ഭാഗത്തില്‍ സെന്റ് മേരീസ് ഗേ ള്‍സ് ഹൈസ്‌കൂളിലെ സ്‌നേ ഹ എം.പി, തായിനേരി എസ്.എ.ബി.ടി.എം എച്ച്. എസിലെ ആയിഷ ത്ത്‌സന പി.വി എന്നിവര്‍ ഒ ന്നും രണ്ടും സ്ഥാനം നേടി.
യു.പി. വിഭാഗത്തില്‍ പുഞ്ചക്കാട് സെന്റ് മേരീസ് യു.പിയി ലെ നന്ദന എം.ടി., പരിയാരം ഉര്‍ സുലിന്‍ സീനിയര്‍ സെക്കന്റററിയിലെ അമല്‍ദേവ് ഗോപാലന്‍ എന്നിവര്‍ സമ്മാനം നേടി.
ക്വിസ് മത്സരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അന്‍ജിത്ത് അജയ്, മുരളീകൃഷ്ണന്‍പി(ഇരുവരുംഎസ്.എ.ബി.ടി.എം.എച്ച്.എസ്, താ യിനേരി), യു.പി വിഭാഗത്തില്‍ മിഹിര്‍ ജ്യോതിസ് (ഉറ്‌സുലിന്‍, പരിയാരം), ശ്രീരാഗ് ടിയഎം(പി.ഇ.എശ്. വിദ്യാലയ) എന്നിവരും സമ്മാനം നേടി. വിജയികള്‍ക്കു ള്ള സമ്മാനദാനം ശാസ്ത്രദിനാഘോഷ ചടങ്ങില്‍ നടക്കും

No comments:

Post a Comment