Latest News

മാനേജുമെന്റുകള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്നേറണം-എം.എ ഖാസിം മുസ്ല്യാര്‍

പയ്യന്നൂര്‍: ധാര്‍മ്മിക പഠനത്തിന് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും പുതിയകാലത്തെ വെല്ലുവിളികളെ സ്വീകരിച്ച് ധാര്‍മ്മിക വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തി മുന്നോട്ടുപോകുന്നതിന്കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ല്യാര്‍ പ്രസ്താവിച്ചു
 സമസ്ത കേരള മദ്രസ മാനേജുമെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേഖലാതല സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ ബദരിയ മദ്രസയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.പി. തങ്ങള്‍ അല്‍ബുഖാരിയെയും സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിന്‍ആദം, എസ്‌കെ. ഹംസഹാജി എന്നിവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരസമര്‍പ്പണം എം.എ കാസിം മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. അശ്രഫ് ബംഗാളി മുഹല്ല അധ്യക്ഷനായിരുന്നു. രണ്ട് സെഷനുകളിലായി നടന്ന ക്ലാസുകള്‍ക്ക് അബ്ദുസമദ് മുട്ടം, അസ്ലം അസ്ഹരിപൊയ്തുംകടവ്എന്നിവര്‍ നേതൃത്വം നല്‍കി. സിറാജുദ്ദീന്‍ ദാരിമി കക്കാട്, ശൈഖ് മുഹമ്മദ് മുസ്ല്യാര്‍, കെ.സി മൊയ്തുമൗലവി, അഫ്‌സല്‍ രാമന്തളി, സി. മുഹമ്മദ് കുഞ്ഞിഹാജി, അഹമ്മദ് പോത്താംകണ്ടം, ആര്‍ അബ്ദുള്ള ഹാജി, മഹ്മൂദ്ഹാജിമാതമംഗലം, സി.വി. ബ്ദുല്‍ഖാദര്‍, ടി.വി. അഹമ്മദ്ദാരിമി, ബഷീര്‍ദാരിമി, ടി.സി. സലീം ധര്‍മ്മടം, വി.കെ. മുഹമ്മദ് കൂത്തുപറമ്പ്, സുബൈര്‍ ഉരുവച്ചാല്‍, എം.വി നജീബ്, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുശുക്കൂര്‍ ഫൈസി അനുമോദന പ്രസംഗം നടത്തി. വി.പി.പി. ഹമീദ് സ്വാഗതവും എന്‍.എ മജീദ് വെള്ളൂര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment