Latest News

രക്തസാക്ഷിത്വ
 ദിനാചരണം നടത്തി
 പയ്യന്നൂര്‍: ലോക രാഷ്ട്രങ്ങള്‍ മഹാത്മജിയുടെ ദര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില ഛിദ്രശക്തികള്‍ഗാന്ധിയന്‍ ദര്‍ശനങ്ങളെ തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സിജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍. പയ്യന്നൂര്‍ മണ്ഡലം
കോണ്‍ഗ്രസ്സ് കമ്മിറ്റി ഗാന്ധിമന്ദിരത്തില്‍ നടത്തിയ മഹാത്മജിയുടെ രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹംകെ. ജയരാജ് അധ്യക്ഷത വഹിച്ചു.എം. നാരായ ണന്‍കുട്ടി, എം.കെ. രാജന്‍, വി.എന്‍. എരിപുരം, എ.പി. നാരായണന്‍, കെ. ബ്രിജേഷ്‌കുമാര്‍, അഡ്വ. ഡി.കെ ഗോപിനാഥ്, പി. ലളിത അത്തായി പത്മിനി, പ്ര ശാന്ത് കോറോം, പി.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്ടോത്ത് ബൂത്ത് കോണ്‍ ഗ്രസ്സ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ടി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ. ജയരാജ്, കെ.കെ. ഫല്‍ഗുനന്‍, പള്ളിപ്പുറം രാ ഘ വന്‍, ഇ.പി. ശ്യാമള, കെ.എം. സുകുമാരന്‍, കെ.യു. ജഗദീശന്‍, ഒ.കെ. കൃഷ്ണന്‍നായര്‍എന്നിവര്‍ പ്രസംഗിച്ചു.
അന്നൂര്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനായോഗവും നടത്തി. ഇ. കൃഷ്ണപൊതുവാള്‍ അധ്യക്ഷത വഹിച്ചു. പി പത്മനാഭന്‍, സി.കെ. ദിവാകരന്‍, എ. കമലാക്ഷന്‍, കെ.സി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയില്‍ പയ്യന്നൂര്‍ സാംസ്‌കാരികവേദി, ദേശീയ ശാസ്ത്രവേദി, ഉപഭോക്തൃ സംരക്ഷണ വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുഷ് പാര്‍ച്ചന നടത്തി.
മാടായി മമ്ഡലം രണ്ട്, മൂന്ന്, നാല് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. വെങ്ങരയില്‍ പ്രാര്‍ത്ഥനയും രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി.

No comments:

Post a Comment