Latest News

തെങ്ങില്‍ കയറിയ തൊഴിലാളിക്ക് ഇറങ്ങാനായില്ലഫയര്‍ഫോഴ്‌സെത്തി ഇറക്കി

കാലിക്കടവ്: തെങ്ങില്‍ കയറിയ തൊഴിലാളിക്ക് ശരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് താഴെയിറങ്ങാ ന്‍ സാധിക്കാത്തതിനാല്‍ ഫയ ര്‍ ഫോഴ്‌സെത്തി താഴെയിറക്കി. ഇന്ന് രാവിലെ എട്ട് മണിയോടെപിലിക്കോടാണ് സംഭവം. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളിയായ പിലിക്കോട്ടെ പി.വി. വി ലാസി(35)നാണ് തെങ്ങില്‍ കയറിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വിലാസ് തെങ്ങില്‍ കയറിയ പ്പോള്‍ കാലിന്റെ മസില്‍പിടുത്തമുണ്ടാവുകയായിരുന്നു. താഴെ ഇറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയപ്പോള്‍ സഹപ്രവര്‍ ത്തകര് തൃ ക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ലീഡ് ഫയര്‍ മാന്‍ ഡി.ബി. സഞ്ജയന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം അമ്പതടി ഉയരത്തിലുള്ള തെങ്ങില്‍ നിന്നും വി ലാസിനെ താഴെയിറക്കുക യുമായിരുന്നു.വിലാസിനെചെറുവത്തൂ രിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment