Latest News

പതിനേഴുകാരന്‍ ബൈക്കോടിച്ചു; മാതാവിനെതിരെ കേസ്

ചീമേനി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയായ മാതാവിനെതിരെ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ കൊടക്കാട് വെച്ചാണ് ചീമേനി എസ്.ഐ എം. ശ്രീധരനും സം ഘവും അമിത വേഗതയില്‍ വരികയായിരുന്ന കെ.എല്‍.59-എന്‍. 2627നമ്പര്‍ ബൈക്ക് പിടികൂടിയത്. ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ച പതിനേഴുകാരനെ ബൈക്കുമായി സ്റ്റേഷനിലെത്തിച്ച പോലീസ്, കുട്ടിയുടെ മതാവും ബൈക്കിന്റെ ആര്‍.സി ഉടമയുമായ കൊടക്കാട് ചക്ക്മുക്കിലെ റീനയുടെ പേരില്‍ കേസെടുത്തു. നിലവിലെ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കേസും പത്തായിരം രൂപ പുഴയുമാണ് ഈടാക്കുന്നത്. കുട്ടികള്‍ ബൈക്കുകള്‍ കൈകാര്യം ചെയ്യുന്നത് അപകടം വരുത്തുന്നതും മരണപ്പെടുന്നതും നിത്യസംഭവമായി മാറിയതോടെ യാണ്‌നിയമം കര്‍ശനമാക്കിയിരി ക്കുന്നത്.


No comments:

Post a Comment