Latest News

പൂരക്കളി, മറത്തുകളി മഹോത്സവം ശനിയാഴ്ച

പയ്യന്നൂര്‍: പൂരക്കളി മറത്തുകളിരംഗത്തെ നിത്യവസന്തം പണ്ഡിതരത്‌നം വി.പി. ദാമോദരന്‍ പണിക്കരെ ആദരിക്കുന്ന വസന്തകേളി ഇരുപത്തിയഞ്ചിന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് തൃക്കരിപ്പൂര്‍ കുന്നച്ചേരി ശ്രീ പൂമാല ഭഗവതീക്ഷേത്ര പരിസരത്ത് നടക്കും. ഒന്നരക്ക് ക്ഷേത്രം അന്തിത്തിരിയന്‍ ദീപം തെളിയിക്കും.ത ുടര്‍ന്ന് കുട്ടികളുടെ പൂരക്കളി അരങ്ങേറ്റംവും നടക്കും. രണ്ട് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമാദര സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വ്വഹിക്കും. എ. രാജഗോപാലന്‍ എം.എല്‍എഅധ്യക്ഷനായിരിക്കും. ഗിന്നസ് പ്രജീഷ് കണ്ണന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. രാജന്‍ കീനേരി, എ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കും. ഡോ.എ.സി ശ്രീഹരി അനുമോദന പ്രസംഗം നടത്തും.
വൈകുന്നേരം നാല് മണിക്ക് പൂരക്കളി പ്രദര്‍ശനവും നാല് മണിക്കും അഞ്ച് മണിക്കും മറത്തുകളിയും നടക്കും



No comments:

Post a Comment