Latest News

ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ സമ്മേളനം നാളെ പടന്നയില്‍

തൃക്കരിപ്പൂര്‍: ഇസ്ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ ജമാ അത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ സമ്മേളനം നാളെ പടന്നയില്‍ നടക്കും. സമ്മേളനം സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്ര സിഡണ്ട് സആദത്തുല്ലാഹ് ഹുസൈനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു
ഉദ്ഘാടന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം. ഐ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. അസിസ്റ്റന്‍ഡ് അമീര്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ വിഷയം അവതരിപ്പിക്കും. വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് സഫിയ അലി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, എസ.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി.സുഹൈബ്, ജി.ഐ.ഒ.സംസ്ഥാന പ്രസിഡണ്ട് പി.റുക്‌സാന എന്നിവര്‍ സംബന്ധിക്കും. കെ. എ യൂസഫ് ഉമരി പരലോക ചിന്ത എന്ന വിഷയത്തിലും മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ.ആര്‍.യുസഫ് ഉത്തര സമുദായം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് കെ. മുഹ മ്മദ് ഷാഫി സമാപന പ്രഭാഷണം നടത്തും. വിവിധ 'ാരവാഹികള്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് വൈകുന്നേരം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എയും ജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് എ ജി സി ബഷീറും ചേര്‍ന്ന് നിര്‍വ്വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ. പി.സതീഷ് ചന്ദ്രന്‍, ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണന്‍, എതിര്‍ദിശ മാസിക എഡിറ്റര്‍ പി. കെ. സുരേഷ്‌കുമാര്‍, എ ഉദിനൂര്‍ സുകുമാരന്‍, പടന്ന മുണ്ട്യ ദേവസ്വം പ്രസിഡണ്ട് കെ.വി.പത്മനാഭന്‍, എം.എം മുഹ്‌യുദ്ധീന്‍ തുടങ്ങിയവര്‍ പ്രസം ഗിക്കും.
വിദ്യാര്‍ത്ഥി യുവജന സമ്മേളനം, വനിതാ സമ്മേളനം, സന്ദേശ പ്രയാണ യാത്ര, സെമിനാറുകള്‍, പൊതുസമ്മേളനങ്ങള്‍, ജീവകാ രുണ്യ പ്രവര്‍ത്തനം തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സം ഘടിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഷാഫി, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍, കണ്‍വീനര്‍ ബഷീര്‍ ശിവപുരം, കോ എഡിനേറ്റര്‍ ടി. കെ.അഷ്‌റഫ്, ടി.പി.ശാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment