Latest News

മര്‍ദ്ദനം: അഞ്ചു പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എ.ബി.വി.പി പ്രവര്‍ത്തകന്‍ രാമന്തളി ചിറ്റടിയിലെ ടി.വി അനില്‍രാജി(21)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഗാന്ധിപാര്‍ക്കിന് സമീപം വെച്ച് എസ്എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അഖില്‍രാജ്‌പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐപ്രവര്‍ത്തകന്‍ നിഖില്‍ കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കെതിരെയും പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

No comments:

Post a Comment