Latest News

അനധികൃതമായി കടത്തിയ മരത്തടികള്‍ പിടികൂടി

ചീമേനി: രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന മരത്തടികള്‍ വാഹനപരിശോധനക്കിടെ പോലീസ് പിടികൂടി. ചീമേനി എസ്.ഐ എം. ശ്രീധരനും സംഘവും ടൗണില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ കെ.എല്‍.60- എച്ച്. 4476നമ്പര്‍ മിനിലോറിയില്‍ കടത്തുകയായിരുന്ന മഹാഗണി മരത്തടികളാണ് പിടികൂടിയത്. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വില്‍പന നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 23,200 രൂപ പിഴ ചുമത്തി.

No comments:

Post a Comment