Latest News

കാഴ്ചവരവിനിടെ സംഘര്‍ഷം; പോലീസിടപെട്ട് ഒഴിവാക്കി

കണ്ണപുരം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച കാണാനെത്തിയവര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിന് ശ്രമം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായി.
കണ്ണപുരം പുതിയകാവ് ഭഗവതി ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ മെട്ടമ്മലില്‍ നിന്നും ക്ഷേ ത്രത്തിലേക്ക് കാഴ്ചവരുന്നതിനിടെ കണ്ണപു രം പാലത്തിന് സമീത്ത് വെച്ച് കാഴ് ച കാണാനെത്തിയവര്‍തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തി ലേര്‍ പ്പെടുകയും തുടര്‍ന്ന് ക യ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു.
ഇരുവിഭാഗവും തമ്മില്‍ കയ്യേ റ്റത്തിന് മുതിര്‍ന്നതോടെ ഉന്തും തള്ളുമുണ്ടാകുകയും ആളുകള്‍ ചിതറി ഓടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണപുരം പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം സം ഘര്‍ഷം ഒഴിവായി. എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തി ല്‍ പോലീസ് ഇരുവിഭാഗത്തെ യും അനുനയിപ്പിക്കുകയും ചെ യ്തു. ഏറെ നാളായി ഇവിടെ രാ ഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഉത്സവ ചടങ്ങുകളിലേക്ക് ഇത് വലിച്ചിഴക്കുന്നത് പോലീസിനും തലവേദനയായിട്ടുണ്ട്

No comments:

Post a Comment