Latest News

സമൂഹം വയോജനങ്ങള്‍ക്ക് ഊന്നുവടിയാകണം: മന്ത്രി കടന്നപ്പള്ളി

പയ്യന്നൂര്‍: വയോജനങ്ങള്‍ക്ക് ഊന്നുവടിയായി മാറാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. രണ്ടു ദി വസങ്ങളിലായി പയ്യന്നൂര്‍, പിലാത്തറ എന്നിവിടങ്ങളിലായി നട ക്കുന്ന കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുക യായിരുന്നു അദ്ദേഹം. ബ്രോഷറിന്റെ പ്രകാശനവും മന്ത്രി നിര്‍വ ഹിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന് ആദ്യ പ്രതി നല്‍കിയാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യ പാലന്‍ അംഗങ്ങളില്‍ മുതിര്‍ന്നവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.'ഭട്ടതിരിപ്പാട് സമ്മാനദാനം നിര്‍വഹിച്ചു. ടി.വി.ജി.മാരാര്‍, എം.കെ.ശ്രീധരന്‍ നന്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊഴുമ്മല്‍ നാട്ടരങ്ങിന്റെ മുച്ചന്‍ നാടകവും അരങ്ങേറി. ഇന്നു രാവിലെ പത്തിനു പിലാത്തറ സംഗം ഓഡിറ്റോറിയത്തില്‍ എം.പി.'ട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കുമാരന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment