Latest News

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

വളപട്ടണം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ രണ്ട് പേര്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ ടി.കെ. രത്‌നകുമാര്‍ അറസ്റ്റ് ചെയ്തത്. അധ്യാപകന്റെ കണ്ണാടിപറമ്പിലെ വയലപ്രം അരിങ്ങളയില്‍ രജിത്തി(37)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനികളായ എട്ട്, ഒമ്പത്, വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു കുട്ടി ആദ്യംചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടാമത്തെകുട്ടിയും പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ്‌ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം വളപട്ടണം സി.ഐക്ക് കൈമാറുകയുമായിരുന്നു. അധ്യാപകന്‍ പുതിയതെരുവിന് സമീപത്തെ സ്‌കൂളില്‍ ജോലി ചെയ്തുവരവെ അറസ്റ്റിലായ അധ്യാപകനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment