Latest News

പാര്‍ക്ക് -വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ഞായറാഴ്ച

 പയ്യന്നൂര്‍: പ്രായമായവരെ വഴിയില്‍ തള്ളുന്ന ഈ കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ ഗ്രാമക്ഷേമ സമിതി യൂത്ത് വിംഗ് ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച പാര്‍ ക്കും- വയോജന വിശ്രമകേന്ദ്രവും അഞ്ചിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് അന്നൂരിലെ മുതിര്‍ന്ന പൗരന്മാര്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ. പൊതുവാള്‍ അധ്യക്ഷനായിരിക്കും. ജ്യോത്സ്യര്‍ എ.വി മാധവപൊതുവാള്‍, കൗണ്‍സിലര്‍മാരായ സ്മിത കെ.സി, ശ്രീലത ജഗദീശന്‍, വി.പി. സതീശന്‍, ടി.ഇ. ഉഷ, ധനന സുനില്‍കുമാര്‍, ഇ.പി. ശ്യാമള എന്നിവരും എം. പ്രദീപ് കുമാര്‍, കെ.വി. രവീന്ദ്രന്‍, വി.ടി. വി രാഘവന്‍, യു. രാജേഷ്, പി. സുധീഷ് മാസ്റ്റര്‍, ഡി.വി. അജിതന്‍, ശശിധരന്‍ മൂട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ചെയര്‍മാന്‍ എം. ശശിധരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ.എം. വിജയന്‍ നന്ദിയും പറയും. ചടങ്ങില്‍ പാര്‍ക്കിന് പ്ലാന്‍ ഒരുക്കിയ വി.കെ. സദനീഷിനെ ആദരിക്കും.
നാലരമണിക്ക് അന്നൂര്‍ ശാന്തിഗ്രാമില്‍ വനിതാ ചരടുകുത്തിക്കളി മത്സരവും ഏഴുമണിക്ക് ശാന്തിഗ്രാം പാര്‍ക്കില്‍ വോയ്‌സ് ഓഫ് പയ്യന്നൂര്‍ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും നടക്കും.
സ്വാതന്ത്ര്യ സമര സേനാനി, ഗ്രാമക്ഷേമസമിതിയുടെ ആദ്യകാല പ്രസിഡണ്ട് വി.എം. ചിണ്ടപൊതുവാള്‍, സംഗീത നാടകഅക്കാദമി അവാര്‍ഡ് ജേതാവ് വി. ചന്ദ്രശേഖരന്‍ വൈദ്യര്‍, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ കെ.യു രാമപൊതുവാള്‍, കരിപ്പത്ത് കമ്മാരപൊതുവാള്‍, അധ്യാപക അവാര്‍ഡ് ജേതാവും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ പി.എന്‍. പണിക്കര്‍ അവാര്‍ഡ് നേടിയ സി.കെ. ശേഖരന്‍ മാസ്റ്റര്‍, അന്നൂര്‍ യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കെ.കെ. രാഘവന്‍ മാസ്റ്റര്‍, പൂരക്കളി കലാകാരന്‍ ടി.വി. ഗോവിന്ദന്‍ എന്നിവരുടെ സ്മരണയിലാണ് വയോജന വിശ്രമ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
അഞ്ഞൂറ് പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കാനുള്ള ഇരിപ്പിടവും, തുറന്ന സ്റ്റേജും മനോഹരമായ ചെടികളും പുല്‍ത്തകിടിയും കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും ഉപകരണങ്ങളും പാര്‍ക്കില്‍ ഒരുക്കി യിട്ടുള്ളതായി ഭാരവാഹികളായ സി.കെ ദിവാകരന്‍, കെ.എം. രമേശന്‍, കെ.എം. വിജയന്‍, എം. ശശിധരന്‍, എം സതീഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment