Latest News

സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും ഡ്യൂട്ടിക്ക് ഹാജരാകാതെ അവധിയെടുത്ത് മുങ്ങിയവരെ തേടി വിജിലന്‍സ്‌രംഗത്ത്

 പയ്യന്നൂര്‍: സര്‍ക്കാര്‍ ആശുപത്രികളിലും ഓഫീസുകളിലുംനിയമ നം നേടിയശേഷം ലീവെടുത്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും തേടി വിജിലന്‍സ് രംഗത്ത്.
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും ചില സര്‍ക്കാര്‍ ഓഫീസുകളിലും ജോ ലിയില്‍ പ്രവേശിച്ചശേഷം ലീവെടുത്ത് മുങ്ങി നടക്കുന്ന ഡോക്ട ര്‍മാരെയും ഉദ്യോഗസ്ഥരെയും തേടിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്.
താലൂക്കാശുപത്രിയില്‍ നേ ത്രരോഗ വിഭാഗത്തിലെ ഡോ ക്ടര്‍, കുട്ടികളുടെ ഡോക്ടര്‍, ഒ രു. ഡി.എം.എ എന്നിവര്‍ ജോലിയില്‍ പ്രവേശിച്ചശേഷം ലീവെടുത്ത് പോയതോടെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവ നം ലഭ്യമാകാതെ രോഗികള്‍ വലയുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് വിജിലന്‍സ് ഉ ദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിയത്.
തെക്കന്‍ ജില്ലകളില്‍ നിന്നും വന്നവരില്‍ പലരും ജോലിക്ക് ഹാജരായശേഷം നീണ്ട ലീവെടുത്ത് മുങ്ങിയതിനാല്‍ പല വിഭാഗങ്ങളിലെയും പ്രവര്‍ത്തനം താ റുമാറായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
ജോലിക്ക് ഹാജരാകാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച വിജിലന്‍സ് സംഘം തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

No comments:

Post a Comment