Latest News

ചരിത്രം രചിച്ച് ഐഎസ്ആര്‍ഒ; ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ചെന്നൈ: ഉപഗ്രഹ വിക്ഷേപണ രംഗത്ത് റിക്കാര്‍ഡ് കുറിച്ച് ഐ എസ്ആര്‍ഒ. ഒറ്ററോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥ ത്തി ലെത്തിക്കുകയെന്ന ദൗത്യം വിജ യകരമെന്ന് ഐഎസ്ആര്‍ഒ. ശ്രീ ഹരിക്കോട്ടയില്‍നിന്നു ഒരു വ ലിയ ഉപഗ്രഹവും 103 നാനോ ഉ പഗ്രഹങ്ങളുമാണു പിഎസ്എ ല്‍വിസി 37 ല്‍ വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്ര ഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോ ഗിച്ച് വിക്ഷേപിച്ചിട്ടില്ല. 2014ല്‍ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റിക്കാര്‍ഡ്. വലിയ ഉപഗ്ര ഹമായ കാര്‍ട്ടോ സാറ്റ് 2 ഡിക്ക് 714 കിലോഗ്രാം ഭാരം. ബാക്കി 103നും കൂടി 664 കിലോഗ്രാം. ചെറിയവയില്‍ ര ണ്ടെണ്ണം ഇന്ത്യയുടേത്. സെക്ക ന്‍ഡുകളുടൈ വ്യത്യാസ ത്തി ലാണ് ഓരോ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ വിന്യസിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ ന്‍ സ്‌പേസ് സെന്ററില്‍ നി ന്ന് രാവിലെ 9.28 നായിരുന്നു വി ക്ഷേപ ണം. നേരത്തെ, 83 ഉപഗ്ര ഹങ്ങളെ ഭ്രമണപഥത്തിലെ ത്തി ക്കാനായിരുന്നു പദ്ധതി. എന്നാ ല്‍, വാണിജ്യാടിസ്ഥാനത്തില്‍ നിരവധി രാജ്യങ്ങളും സ്ഥാ പന ങ്ങളും തങ്ങളുടെ ഉപഗ്ര ഹങ്ങ ളെക്കൂടി ഉള്‍ പ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആ ര്‍ഒയെ സമീപിച്ച തോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയര്‍ ത്താന്‍ ഐഎസ്ആര്‍ഒ തീരു മാ നി ച്ചത്. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തി ല്‍ കൂടുതല്‍. മൂന്നു മുതല്‍ 25 കി ലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹ ങ്ങ ളാണിവ. ജര്‍മനിയുടെ ഉപഗ്ര ഹങ്ങളും പിഎസ്എല്‍വിസി 37 ഭ്രമണപഥ ത്തിലെത്തിച്ചു. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെ ത്തിച്ച ചരിത്രം ഐഎസ്ആ ര്‍ ഒയ് ക്കുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വര്‍ ധിപ്പിക്കുന്നതിലും ചെലവുചു രുക്കുന്നതിലും ഐഎസ്ആര്‍ഒ വലിയതോതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആര്‍ ഒയ്ക്ക് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാ നാ കുന്നത്.

നഗരസഭാപരിധിയിലെ ഹോട്ടലുകളില്‍ റെയ്ഡ്
 പഴകിയ ഭക്ഷണ
 സാധനങ്ങള്‍ പിടികൂടി
 പയ്യന്നൂര്‍: നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി.
വെള്ളൂരിലെ ബാബാസ് ഹോട്ടല്‍, പെരുമ്പയിലെ സ്റ്റീക് ഹൗസ്, കണ്ടോത്തെ ഗ്രാന്റ് ദുബായ്, പോലീസ് സ്റ്റേഷന്‍ റോഡിലെ ഹോട്ടല്‍ ബട്ടൂരി, പെരുമ്പയിലെ ഹോട്ടല്‍ കുവൈത്ത് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.
പഴകിയ ഇറച്ചി, മീന്‍ പൊരിച്ചത്, ഫ്രൈഡ് റൈസ്, ചോറ്, ചിക്കന്‍കറി എന്നിവയാണ് പിടികൂടിയത്. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാരായണന്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ ജ്വോഷ്വാ ജോസഫ്, നിഷ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

സി.കൃഷ്ണന്‍ എം എല്‍ എ യുടെ
 പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി
 പയ്യന്നൂര്‍ മണ്ഡലത്തില്‍ 82.5 ലക്ഷം രൂപ അനുവദിച്ചു
 പയ്യന്നൂര്‍ : 2016-17 വര്‍ഷത്തെ എം.എല്‍.എ മാരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തില്‍ 82.5 ലക്ഷം രൂപ അനുവദിച്ചതായി സി.കൃഷ്ണന്‍ എം എല്‍ എ അറി യിച്ചു. പയ്യന്നൂര്‍ മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണം 25 ലക്ഷം, മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്പിഡ് (ങഞഇഒ) ന് ബസ്സ് പത്തുലക്ഷം, മാത്തില്‍ ഹയര്‍ സെക്കണ്ടറി സ് കൂളിന് ബസ് 7.50 ലക്ഷം, മാതമംഗലം തുമ്പത്തടം ആശ്രയസ്വാശ്രയ സംഘം റോഡ് ടാറിംഗ് അഞ്ച് ലക്ഷം, തൊള്ളത്തു വയല്‍ വായ നശാല കെട്ടിടം നിര്‍മ്മാണം നാലു ലക്ഷം, പെരിങ്ങോം -ചിലക്- കുപ്പോള്‍ റോഡ് ടാറിംഗ് 3.50 ലക്ഷം, കാനംവയല്‍ ചേന്നാട്ട് കൊല്ലി മരുതംതട്ട് റോഡ് ടാറിംഗ് 7.50 ലക്ഷം, കണ്ടങ്കാളി ഷേണായി സ്മാ രക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് അ'ിവൃദ്ധിപ്പെടുത്തല്‍ പത്തുലക്ഷം, കുണിയന്‍ കെ.കെ.ആര്‍ എല്‍ .പി സ്‌കൂളിന് കഞ്ഞി പ്പുര നിര്‍മ്മാണം അഞ്ച് ലക്ഷം, മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര പോഷിണി ലാബ് നിര്‍മ്മാണം അഞ്ച് ലക്ഷം, എന്നീ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത് .
No comments:

Post a Comment